കൊവിഡ് വ്യാപനം: അധ്യാപകരെ സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിക്കുന്നു

കോഴിക്കോട് >>കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍  നടപ്പാക്കുന്നുവെന്ന് ഉറപ്പ്  വരുത്തുന്നത്തിന്   സർക്കാർ നടപടി. തുടക്കം കാസർക്കോട് ജില്ലയിൽ 51 ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കണ്ടറി അധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്. ഇവർ ഒക്ടോബർ 12 ന് തിങ്കളാഴ്ച രാവിലെ മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതാണ്. കടകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കാണ്.

അവര്‍ക്ക് ക്രിമിനൽ നടപടിച്ചട്ട പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. നിയമന ലംഘനം കണ്ടെത്തിയാൽ ഇവർക്ക് സ്വീകരിക്കുന്ന നടപടികൾ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ളതായിരിക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി കടകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സഹായിക്കാനായി ഒപ്പം ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാർ അത് ഉറപ്പാക്കും. ഈ ഉദ്യോഗസ്ഥർക്ക് സെക്ടർ മജിസ്ടേട്ട് സ്റ്റിക്കർ പതിച്ച വാഹനവും തിരിച്ചറിയൽ കാർഡും ഉടൻ ലഭ്യമാക്കും
എന്നാൽ വാഹനത്തിനും തിരിച്ചറിയൽ കാർഡിനുമായി കാത്തു നിൽക്കാതെ തിങ്കളാഴ്ച രാവിലെത്തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.

സെക്ടറൽ മജിസ്ടേട്ടുമാർ ജില്ലയിൽ മാതൃകാപരമായി നടപ്പിലാക്കിവരുന്ന മാഷ്പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കേണ്ടതാണ്.
സെക്ടറൽ മജിസ് ട്രേട്ടുമാരെ ചുമതലപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് കുറഞ്ഞത് 20 സ്ഥലങ്ങൾ സന്ദർശിക്കണം. കാണുന്ന നിയമന ലംഘനങ്ങൾ സംബന്ധിച്ചും ലൊക്കേഷൻ ഡീറ്റെയിൽസും 8590684023എന്ന വാട്സ് ആപ് നമ്പറിൽ ലഭ്യമാക്കണം. ഇവർ ഡ്യൂട്ടി ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും kasargod connect Appൽ ലിങ്ക് ചെയ്യണ്ടതാണന്ന് അറിയിപ്പിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു