കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയെ പുറത്താക്കുക: പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി

കോഴിക്കോട് >> കലാഭവൻ മണിയുടെ സഹോദരനും നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയിൽ നിന്നും നേരിടേണ്ടി വന്ന അവസര നിഷേധവും തുടർന്നുള്ള ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ച സംഭവങ്ങളിൽ പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രാമകൃഷ്ണൻ്റെ വസതിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും പുറത്താക്കി രാമകൃഷ്ണന് നൃത്തമവതരിപ്പിക്കാൻ അവസരം നൽകുക, അക്കാദമിയിൽ നിന്നും അവസരം നിഷേധിക്കപ്പെട്ട് സമരം ചെയ്യുന്ന നാടക കലാകരൻമാർക്ക് അവസരം നൽകുക, കേരള സംഗീത നാടക അക്കാദമിയുടെ സുപ്രധാന പദവികളിൽ കലാരംഗത്തുള്ളവരെ മാത്രം നിയമിക്കുക എന്നീ ആവശ്യങ്ങൾ സംഘടന ഉന്നയിച്ചു.

ആർ.എൽ.വി. രാമകൃഷ്ണൻ്റെ ആത്മഹത്യ ശ്രമവുമായിട്ടുള്ള സംഭവത്തിൽ സംസ്ക്കാരിക വകുപ്പ് കേരള സംഗീത നാടക അക്കാദമിയോട് ആവശ്യപ്പെട്ടുള്ള വിശദീകരണവും അതിൻ്റെ അടിസ്ഥാനലുണ്ടാകുന്ന നടപടികൾ തൃപ്തികരമല്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് രക്ഷാധികാരി സതീഷ് പാറന്നൂർ പറഞ്ഞു.

നേതാക്കൻമാരായ എം.കെ.വേണുഗോപാൽ പ്രദീപ് കുന്നുങ്കര, കെ.കെ. ശിവരാജൻ തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു