കേന്ദ്ര മന്ത്രിക്കെതിരെയുള്ള ആരോപണം: സ്വർണ്ണകടത്തിൽ ശ്രദ്ധതിരിക്കാൻ – കെ.സുരേന്ദ്രൻ

കോഴിക്കോട് >> കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വർണക്കള്ളക്കടത്തിൽ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വി.മുരളീധരൻ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. മന്ത്രിതല സമ്മേളനത്തിൽ മലയാള മാദ്ധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോർട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയത്.
സ്മിതാ മേനോനെ മഹിളാ മോർച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാർശയിലല്ല. പാർട്ടി അദ്ധ്യക്ഷൻ എന്ന നിലയിൽ എന്റെ ശുപർശ പ്രകാരമാണ്. പാർട്ടിയിൽ കൂടുതൽ പ്രഫഷണലുകളെ  ഉൾപ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് മഹിളാമോർച്ചയിൽ സ്ഥാനം നൽകിയത്.

പ്രൊഫഷണലുകളെ ഇനിയും ഉൾപ്പെടുത്തും. ഇവരുടെ കുടുംബം നാല് അഞ്ച് പതിറ്റാണ്ടുകളായിട്ട് സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അതുകൊണ്ട് ഇവർ പാർട്ടിക്ക് അന്യം നിൽക്കുന്നവരല്ല. ഈ പ്രചാരണമെല്ലാം വി.മുരളീധരനെ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ അത് വെറുതെയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു