കെ.എസ്.ഇ ബി മാതൃകയായി; ജീവനക്കാർക്ക് ആദരം

താമരശ്ശേരി >> സ്വകാര്യ സ്ഥാപനങ്ങളിലെ സൽപ്രവർത്തിക്ക് അംഗീകാരം നൽകൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ വൈദ്യുത ബോർഡിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വരെ അഭിനന്ദിച്ച് കേരള സംസ്ഥാന ഇലട്രിസിറ്റി ബോർഡ് (ലിമിറ്റഡ്) മാതൃകയായി.

കോഴിക്കോട് തമ്പലമണ്ണ 33 കെ.വി സബ്സ് റ്റേഷനെ 110 കെവി സബ് സ്റ്റേഷനായി ഉയർത്താനും, അഗസ്റ്റ്യ മൂഴിയിൽ നിന്നും തമ്പലമണ്ണയിലേയ്ക്ക് യുജി കേബിൾ ബന്ധിപ്പിക്കൽ പ്രവർത്തി ബോർഡ് നിശ്ചയിച്ച സമയത്തിന് മുമ്പേ പൂർത്തീകരിക്കാനും നേതൃത്വം നൽകിയ ജീവനക്കാരെയാണ് അഭിനന്ദിച്ചത്.

പ്രവർത്തികൾക്ക് നേതൃത്വം വഹിച്ച നല്ലളം സിവിൽ സബ്ഡിവിഷനിലെ സബ് എഞ്ചിനീയർ പി.പി. ഷിബു ദാസ് ,അസി.എക്സി.എഞ്ചിനീയർ മറീന പോൾ, എ.ഇ. ജംനാസ്, സബ് എഞ്ചിനീയർ അനിൽ കുമാർ, എക്സി.എഞ്ചിനീയർ സജി പൗലോസ് ഉൾപ്പെടെ ബോർഡ് ഉപഹാരം നൽകി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു