കാറിനു പിന്നിൽകാർ ഇടിച്ചു മറിഞ്ഞു

കോഴിക്കോട് : മെഡിക്കൽ കോളേജിന് സമീപം കോവൂരിൽ കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ച് മറിഞ്ഞ് അപകടം. റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 8.16 നാണ് അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകുന്ന കെ.എൽ : 02 എ.എച്ച് 666 കാറിനു പിന്നിൽ നിന്നു വന്ന കെ.എൽ 11 വി 1009 കാർ ഇടിക്കുകയായിരുന്നു.
പിന്നിൽ നിന്നു വന്ന കാർ ഇടിച്ച് തലകീഴായി മറിഞ്ഞ് മുപ്പത്ത് മീറ്റർ നിരങ്ങി ഡിവൈഡറിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിന്നു. ഇ ടി യിൽ വൈദ്യുതി നിലച്ചു. ഓടിക്കൂടിയവർ മറിഞ്ഞ കാറിൽ നിന്നും യാത്രികനെ പുറത്തെടുത്തു. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. നിസാര പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു