കമാൽ വരദൂർ ബി.ബി.സി സ്പോർട്സ് ജൂറിയിൽ

ന്യൂഡൽഹി >> പ്രമുഖ സ്പോർട്സ് ജർണലിസ്റ്റും ചന്ദ്രിക ദിനപത്രം ചീഫ് ന്യൂസ് എഡിറ്ററുമായ കമാൽ വരദൂരിനെ ബി.ബി.സി യുടെ ഇന്ത്യൻ സ്പോർട്സ് അവാർഡ് 2019-2020 ജൂറി അംഗമായി തെരഞ്ഞെടുത്തു.

ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരത്തെ കണ്ടെത്തുന്ന ജൂറിയിൽ രാജ്യാന്തര കായികരാഗത്തെ അഞ്ച് പേരാണുളളത്. 22 വർഷമായി കായിക മാധ്യമ പ്രവർത്തനരംഗത്ത് തുടരുന്ന കമാൽ മൂന്ന് ഒളിംപിക്സും മുന്ന് ഫുട്ബോൾ ലോകകപ്പും രണ്ട് ക്രിക്കറ്റ് ലോകകപ്പും ഉൾപ്പെടെ നിരവധി രാജ്യാന്തര കായിക മാമാങ്കങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു