കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ തുറക്കുന്നതിനുള്ള നിയന്ത്രണം പിൻവലിച്ചിട്ടില്ല ജില്ലാ കളക്ടർ

കോഴിക്കോട് >> കോവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളിൽ കടകൾ തുറക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ
വ്യാപാരി സംഘടനകളുടെ അഭിപ്രായം ആരായുന്നതിനായി
ഒരു യോഗം ചേരുകയുണ്ടായി. യോഗത്തിൽ സംഘടനാ പ്രതിനിധികൾ ചില അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് രോഗവ്യാപന പശ്ചാത്തത്തലം വിലയിരുത്തി ഇക്കാര്യത്തിൽ അതത് സമയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അത് ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും കലക്ടർ വ്യക്തമാക്കി.

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ
കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു