കണ്ടെയ്മെൻ്റ് സോണിൽ സ്ഥാപനങ്ങൾ തുറന്നു ;പ്രതിഷേധം ശക്തം

കോഴിക്കോട് >> വെസ്റ്റ്ഹിൽ കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 72 ൽ ഉൾപ്പെട്ട വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് പ്ലോട്ടിൽ വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയ നടപടി പു:ന പരിശോധി ക്കണമെന്ന് വെസ്റ്റ്ഹിൽ വികസന കർമസമിതി ജനറൽ കൺവീനർ സുധീഷ് കേശവപുരി ആവശ്യപ്പെട്ടു.

ഇൻട്രസ്റ്റിയൽ വികസന പ്ലോട്ടിൽ
രണ്ട് പോർട്ടർമാർക്ക് കോവിഡ്
സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ ഉള്ളപ്പോൾ വ്യവസായ സ്ഥാപനങ്ങൾ തങ്ങളുടെ സ്വാധീനമു പയോഗിച്ച് തുറന്നു പ്രവർത്തിച്ച നടപടി ന്യായീകരിക്കാവുന്നതല്ല. ജില്ലാ അധികൃതർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഇത്തരം നടപടി.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികളാണ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് പ്ലോട്ടിൽ ജോലിക്കെത്തുന്നത്. ക്രിട്ടിക്കൽ കണ്ടയ്ൻമെൻ്റ് സോണായിരുന്ന സമീപവാർഡായ 67ൽ ഡപ്യൂട്ടി കലക്ടർ അനിതകുമാരിയുടെയും ആരോഗ്യ പ്രവർത്തകരുടെയും ആർ ആർ ടി വളണ്ടിയർമാരുടെയും കഠിന പ്രയത്നം കൊണ്ട് നിയന്ത്രണ വിധേയമായെങ്കിലും ഇത്തരം നടപടി മൂലം കൊറോണ വ്യാപനംപിടി വിട്ടു പോകുന്ന സാഹചര്യമാണ് ഉണ്ടാവുക.

ആയതിനാൽ വ്യവസായശാലകൾ തുറക്കാൻ അനുവാദം നൽകിയത് ആരാണെന്ന് പരിശോധിക്കണമെന്നും വെസ്റ്റ്ഹിൽ വികസന കർമ്മസമിതി ജനറൽ കൺവീനർ സുധീഷ് കേശവപുരി ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു