എസ്.എൻ.ജി സർവ്വകലാശാല വി സി നിയമനം മതപാഠ ശാല സ്ഥാപിക്കാനുള്ള ഗൂഢ തന്ത്രം – ശിവസേന

കോഴിക്കോട് >> ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി മുബാറക്ക് പാഷയെ വി.സി ആയി നിയമിച്ചത് ഇസ്ലാമിക മത പാo ശാല സ്ഥാപിക്കാനുള്ള ഗൂഢ തന്ത്രത്തിൻ്റെ ഭാഗമാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ പ്രസ്ഥാവനയിൽ ആരോപിച്ചു.

യുജിസി നിബന്ധനപ്രകാരം പത്ത് വര്‍ഷം പ്രഫസർ ആയിരുന്നവരാകണം വിസി ആകുവാന്‍. വിദേശത്ത് ജോലി ചെയ്തുവരുന്ന മുബാറക്ക് പാഷക്ക് യാതൊരു യോഗ്യതയും ഉള്ളതായി അറിവില്ല.
ഗുരുദേവ ദർശനങ്ങളിൽ ഡോക്ടറേറ്റ് എടുത്തവരും – അക്കാദമിക പ്രാവീണ്യമുള്ളവരുമായ നിരവധി പേരെ തഴഞ്ഞാണ് ഗുരുദേവ ദർശനങ്ങളിൽ പാണ്ഡിത്യമില്ലാത്ത അന്യ മതസ്ഥനെ നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഓപ്പൺ സർവ്വകലാശാലയിൽ ഗുരുദേവ ദർശനങ്ങൾ പഠിക്കുവാനോ സംസ്കൃതം പഠിക്കുവാനോ യാതൊരു വിധ സൗകര്യങ്ങളും ഏർപ്പെടുത്താതെ ചൈനീസ്, അറബിക് എന്നീ ഭാഷാ പഠനങ്ങൾ ഏർപ്പെടുത്തിയതിലെ ദുരൂഹതയും ചൂണ്ടിക്കാണിക്കപ്പെടേണ്ട വസ്തുതയാണ്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശ്രീനാരായണ വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് ഇതരമതസ്ഥരുടെ വോട്ട് തട്ടാനുള്ള ചെപ്പടി വിദ്യ മാത്രമാണിതെന്നും അദ്ധേഹം പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു