അതിഥി തൊഴിലാളികൾക്ക് ‘അപ്ന ഘർ’ ഒരുങ്ങുന്നു ശിലാസ്ഥാപനം ഇന്ന്

ബാലുശ്ശേരി >> സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി ഒരുക്കുന്ന ‘അപ്ന ഘർ’ പദ്ധതി ശിലാസ്ഥാപനം ഇന്ന് രാവിലെ 11 മണിക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും. കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് മിതമായ നിരക്കിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ നിലവാരമുള്ള ഹോസ്റ്റൽ നൽകുന്ന പദ്ധതിയാണ് അപ്ന ഘർ.

കിനാലൂർ കെ എസ് ഐ ഡി സി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻററിൽ ഒരേക്കർ ഭൂമിയിൽ അതിഥി തൊഴിലാളികൾക്കായി മൂന്നു നിലകളിലായി 520 ബെഡുകളോട് കൂടിയ ഹോസ്റ്റൽ സമുച്ചയമാണ് ഭവനം ഫൗണ്ടേഷൻ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. മൂന്ന് നിലകളിലായി 43,600 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമാണം.

ലോബി ഏരിയ, വാർഡൻ മുറി, ഓഫീസ് മുറി, സിക്ക് റൂം, 180 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഡൈനിങ് ഏരിയ, വർക് ഏരിയ, സ്റ്റോർ റൂം, ഭക്ഷണം തയ്യാറാക്കുന്ന മുറി, ഡിഷ്‌ വാഷ് ഏരിയ എന്നിവയോടു കൂടിയ അടുക്കള, 48 ടോയ്‌ലറ്റുകൾ, രണ്ട് കോണിപ്പടികൾ, റിക്രിയേഷണൽ റൂമുകൾ, സെക്യൂരിറ്റി ക്യാബിൻ, പാർക്കിംഗ് സൗകര്യങ്ങൾ, അഗ്നിശമന സംവിധാനം, മഴവെള്ള സംഭരണ സംവിധാനം, ഖരമാലിന്യനിർമാർജന യൂണിറ്റ്, സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ്, ഡീസൽ ജനറേറ്റർ സംവിധാനം, 24 മണിക്കൂർ സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനം, എന്നിവ കെട്ടിടത്തിൽ ഒരുക്കും. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു