230 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി

കോഴിക്കോട് >>
അഭി. ഡോ.സഖറിയ മാർ
തെയോഫിലോസ് തിരുമേനിയുടെ കാരുണ്യ പ്രവർത്തനങ്ങൾ പിൻതുടരുന്ന സ്മാർട്ട്‌ ഫൌണ്ടേഷൻ നിലമ്പൂർ മേഖലയുടെ പരിധിയിൽ ഉൾപ്പെടുന്ന 16 ബദൽ സ്കൂളുകളിലെ 230 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

ഫെഡറൽ ബാങ്ക്, കോഴിക്കോട് മെഡിക്കൽ കോളേജ് ബ്രാഞ്ചിൻ്റെ സഹകരണത്തോടെയാണ്
പഠന കിറ്റുകൾ നൽകിയത്. സ്മാർട്ട്‌ ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റി ജിബി പ്ലാംന്തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എ. കെ. ബേബി ഉൽഘാടനം ചെയ്തു. ഷിജു കാരപ്പുറം, ഷിബു പെരുംകുളം, സുജ എന്നിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു