സർവ്വകലാശാല അറിയിപ്പുകൾ

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, എട്ട്, 10 സെമസ്റ്റര്‍ ബി.ആര്‍ക് പരീക്ഷകള്‍ക്ക് പിഴകൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റര്‍ചെയ്യാം. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ചുമാത്രം അപേക്ഷിക്കുക.

മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്‌സി. ബയോടെക്നോളജി (നാഷണല്‍ സ്ട്രീം-2018 പ്രവേശനം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏഴുവരെയും 170 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. സാധാരണ ഫോമിലാണ് അപേക്ഷിക്കേണ്ടത്.

കേരള സർവ്വകലാശാല

കേരള സർവകലാശാല വാർത്തകൾ ഐ.എം.കെ.യിൽ സ്‌പോട്ട് പ്രവേശനം*

എം.ബി.എ. (ട്രാവൽ ആൻഡ്‌ ടൂറിസം – സി.എസ്.എസ്), എം.ബി.എ. (ഈവനിങ്‌ – റെഗുലർ- സി.എസ്.എസ്.) എന്നിവയ്ക്കുള്ള സ്‌പോട്ട് പ്രവേശനം സെപ്റ്റംബർ 7 ന് രാവിലെ 10 ന് സർവകലാശാല കാര്യവട്ടം കാമ്പസിലുള്ള ഐ.എം.കെ യിൽ നടക്കും. രണ്ട് പ്രോഗ്രാമുകൾക്കും സീറ്റുകൾ ലഭ്യമാണ്. സെലക്ട്/റാങ്ക് ലിസ്റ്റിലുള്ളവർക്ക് പങ്കെടുക്കാം.

പുതുക്കിയ പരീക്ഷാത്തീയതി

സെപ്റ്റംബർ 8, 14 തീയതികളിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽഎൽ.ബി പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും സെപ്റ്റംബർ 11 ന് നടക്കുന്ന പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 5 വരെയും നടത്തും.

ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

2020 സെപ്റ്റംബർ 9ന്‌ ആരംഭിക്കുന്ന ബി.എ./ബി.എ. അഫ്‌സൽ-ഉൽ-ഉലമ പാർട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി (സെപ്റ്റംബർ 2019 സെഷൻ), പാർട്ട് ഒന്ന്, രണ്ട് ബി.കോം ആന്വൽ സ്‌കീം സപ്ലിമെന്ററി എന്നീ പരീക്ഷകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ടൈംടേബിൾ

സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽഎൽ.എം. പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.

സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എൽ. പരീക്ഷയുടേയും സെപ്റ്റംബർ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എൽ. പരീക്ഷയുടേയും വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിലുണ്ട്.

രണ്ടാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷ സെപ്റ്റംബർ 15 ന് ആരംഭിക്കും.

പരീക്ഷാഫീസ്

2020 ഒക്‌ടോബറിൽ ആരംഭിക്കുന്ന എം.സി.എ രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ റെഗുലർ ആൻഡ്‌ സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷൻ സെപ്റ്റംബർ 8ന്‌ ആരംഭിക്കും. പിഴകൂടാതെ സെപ്റ്റംബർ 18 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 24 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 28 വരെയും അപേക്ഷിക്കാം.

സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്‌ ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 9 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 15 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 17 വരെയും അപേക്ഷിക്കാം.

എം.ജി. സർവ്വകലാശാല

എം.ജി. ബിരുദ പ്രവേശനം; ഓപ്ഷനുകൾ പുനഃക്രമീകരിക്കാം*

എം.ജി. സർവകലാശാലയിലെ കോളേജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും നൽകിയ വിവരങ്ങളിൽ മാറ്റം വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഏഴുവരെ സൗകര്യം. നിലവിൽ അപ്‌ലോഡ് ചെയ്ത സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് ആവശ്യമെങ്കിൽ മാറ്റി അപ്‌ലോഡ് ചെയ്യാം.

ഓൺലൈൻ അപേക്ഷയിൽ മാറ്റം വരുത്തിയാൽ ഇവ ’സേവ്’ ചെയ്ത് അപേക്ഷ ’ഫൈനൽ സബ്മിറ്റ്’ ചെയ്യണം. സംവരണാനുകൂല്യത്തിനായി പ്രോസ്‌പെക്ടസിൽ നിർദേശിക്കുന്ന സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ ’ഇൻകം ആൻഡ്‌ അസറ്റ്‌സ് സർട്ടിഫിക്കറ്റ്’ അപ്‌ലോഡ് ചെയ്യണം.

സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയശേഷം ’സംവരണം ആവശ്യമില്ല’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം. കേരള ടെക്‌നിക്കൽ ഹയർ സെക്കൻഡറിയിൽ നിന്ന്‌ പ്ലസ്ടു പാസായവർ സെക്കന്റ് ലാംഗ്വേജിന്‌ പകരമായി പഠിച്ച ഓപ്ഷണൽ വിഷയം ഉൾപ്പെടെ എല്ലാ ഓപ്ഷണൽ വിഷയങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തണം. ഏതെങ്കിലും ഓപ്ഷണൽ വിഷയം ഉൾപ്പെടുത്താൻ വിട്ടുപോയെങ്കിൽ അപേക്ഷ നിരസിച്ചേക്കാം.

പരീക്ഷാഫലം

2019 നവംബറിലെ മൂന്നാം വർഷ ബി.എസ്.സി. നഴ്സിങ് (പുതിയ സ്കീം- െറഗുലർ), 2019 ഒക്ടോബറിലെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ ഒന്ന്, രണ്ട്, മൂന്ന്- 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), 2019 ഒക്ടോബറിലെ മൂന്നാം സെമസ്റ്റർ എം.എ. തമിഴ് (സി.എസ്.എസ്.), 2019 ഒക്ടോബറിലെ മൂന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വൈവാവോസി

2020 ജൂണിലെ പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ. (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും സെപ്‌റ്റംബർ ഒൻപത് മുതൽ ഓൺലൈനായി അതത് കോളേജുകളിൽ നടക്കും. വിശദവിവരം സർവകലാശാലാ വെബ്സൈറ്റിൽ.

കണ്ണൂർ സർവ്വകലാശാല

പി.ജി. പരീക്ഷാ ടൈംടേബിൾ

സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന രണ്ടാംവർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തരബിരുദ റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രോജക്ട്‌ മൂല്യനിർണയം

അവസാനവർഷ വിദൂരവിദ്യഭ്യാസ ബി.സി.എ. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി-2011 അഡ്മിഷൻ മുതൽ) പ്രോജക്ട്‌ മൂല്യനിർണയം കോവിഡ് മാനദണ്ഡപ്രകാരം ഏഴിന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. താഴെ പറയുന്ന കോളേജുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ബ്രാക്കറ്റിൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ ഹാജരാകണം.

കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് കണ്ണൂർ, എസ്.എൻ. കോളേജ് തോട്ടട, പി.ആർ.എൻ.എസ്.എസ്. കോളേജ് മട്ടന്നൂർ, എം.ജി. കോളേജ് ഇരിട്ടി (ചിന്മയ കോളേജ്, ചാല), കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, പയ്യന്നൂർ കോളേജ്, സി.എ.എസ്. കോളേജ് മാടായി, സർ സയ്യിദ്‌ കോളേജ് തളിപ്പറമ്പ് (പയ്യന്നൂർ കോളേജ്), ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി, നിർമലഗിരി കോളേജ് കൂത്തുപറമ്പ് (താവക്കര, സർവകലാശാലാ കാമ്പസ്, യു.ജി.സി. എച്ച്.ആർ.ഡി.സി. ബിൽഡിങ്‌)

പ്രായോഗിക പരീക്ഷ

അവസാനവർഷ വിദൂരവിദ്യാഭ്യാസ ബി.എ. ഇക്കണോമിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെൻറ്ററി) മാർച്ച് 2020 പരീക്ഷയുടെ ഭാഗമായ SDE3B09ECO ’ഇൻഫർമാറ്റിക്സ് ഇൻ ഇക്കണോമിക്സ്’ പ്രായോഗികപരീക്ഷ, കോവിഡ് മാനദണ്ഡപ്രകാരം ഏഴുമുതൽ വിവിധ കേന്ദ്രങ്ങളിൽ തുടങ്ങും. താഴെ പറയുന്ന കോളേജുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ബ്രായ്ക്കറ്റിൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ പ്രായോഗികപരീക്ഷയ്ക്ക് ഹാജരാകണം.

പയ്യന്നൂർ കോളേജ്, എസ്.ഇ.എസ്. കോളേജ് ശ്രീകണ്ഠപുരം, സർ സയ്യിദ്‌ കോളേജ് തളിപ്പറമ്പ്, സി.എ.എസ്. കോളേജ് മാടായി (ഡിപ്പാർട്മെന്റ്‌ ഓഫ് ഇൻഫർമേഷൻ ടെക്നോളജി, സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസ്), കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് കണ്ണൂർ, എസ്.എൻ. കോളേജ് തോട്ടട, ബ്രണ്ണൻ കോളേജ് തലശ്ശേരി (ഐ.ടി. എജുക്കേഷൻ സെന്റർ, സർവകലാശാല കാമ്പസ് പാലയാട്), ഗവ. കോളേജ് കാസർകോട്, ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജ് മഞ്ചേശ്വരം (ഗവ. കോളേജ് കാസർകോട്), നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്, സെയ്‌ന്റ് പയസ് ടെൻത് കോളേജ്, രാജപുരം (നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്), നിർമലഗിരി കോളേജ് കൂത്തുപറമ്പ്, പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് മട്ടന്നൂർ, എം.ജി. കോളേജ് ഇരിട്ടി (നിർമലഗിരി കോളേജ് കൂത്തുപറമ്പ്), ഗവ. കോളേജ് മാനന്തവാടി (ഡബ്ല്യു.എം.ഒ. ഇമാം ഗസാലി കോളേജ്, പനമരം). വിശദമായ ടൈംടേബിളും നിർദേശങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി നീട്ടി

വിവിധ പഠനവകുപ്പുകളിൽ സ്ഥിര അധ്യാപക തസ്തികളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി സെപ്റ്റംബർ 17 വരെയും മറ്റ് അനുബന്ധ രേഖകൾ സമർപ്പിക്കേണ്ട തിയതി സെപ്റ്റംബർ 22 വരെയും നീട്ടി. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു