സുധീഷ് കേശവപുരിക്ക് സ്വീകരണം

കോഴിക്കോട് >> എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് വെള്ളാപ്പള്ളി പാനലിൽ അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിക്ക് കോഴിക്കോട്ടെ പിന്നോക്ക സമുദായ സംഘടന കോർഡിനേഷൻ കമ്മറ്റി സ്വീകരണം നൽകി.

സ്വീകരണ യോഗം കേരള വിശ്വകർമ സമൂഹം സംസ്ഥാന വൈസ് പ്രസിഡൻ്റ് അമ്പാടി വിശ്വൻ ഉൽഘാടനം ചെയ്തു. കേരള പത്മശാലിയ സംഘം താലൂക്ക് സെക്രട്ടറി കെ.അരുൺകുമാർ അധ്യക്ഷത വഹിച്ചു. തമിൾ മക്കൾ സംഘം ജില്ലാ കമ്മറ്റിയംഗം ഗോപാൽ.ജി പൊന്നാടയണിയിച്ചു. കേരള വണികവൈശ്യസംഘം ജില്ലാ സെക്രട്ടറി രജനീകാന്ത് വളയനാട് വിശ്വജ്യോതി ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ രാജ ബാലാജി എൻ വി പ്രമോദ് എന്നിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു