ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു

കോഴിക്കോട് >> ശ്രീനാരായണ ഗുരുദേവൻ്റെ 93 മത് മഹാസമാധി എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലും ശാഖാ കേന്ദ്രങ്ങളിലും പ്രാർത്ഥനാ നിർഭരമായി ആചരിച്ചു.

രാവിലെ 6.15 മുതൽ ഗുരുപൂജ, അഖണ്ഡനാമജപം, സമാധിസമ്മേളനം എന്നിവയോടു കൂടി നടന്ന പരിപാടികൾ 3.30 മണിക്ക് മഹാസമാധി ആരാധനയോട് കൂടി സമാപിച്ചു.തുടർന്ന് പ്രസാദ വിതരണവും നടന്നു.

അത്താണിക്കൽ ഗുരുവരാ ശ്രമത്തിലെ സമാധി സമ്മേളനം കോഴിക്കോട് ശ്രീരാമകൃഷ്ണ സേവാ ശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉൽഘാടനം ചെയ്തു. ഭാരതത്തിൻ്റെ സ്വത്വം ആധ്യാത്മികതയിൽ അധിഷ്ഠിതമാണെന്നും ഗുരുദേവൻ്റെ ആധ്യാത്മികതയുടെ അടിത്തറയിലാണ് കേരളത്തിൽ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾ ശക്തമായ തെന്നും ഉൽഘാടന പ്രസംഗത്തിൽ സ്വാമി നരസിംഹാനന്ദ പറഞ്ഞു.യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ഭാരവാഹികളായ അഡ്വ.എം.രാജൻ, പി കെ ഭരതൻ, ചന്ദ്രൻ പാലത്ത്, എം.മുരളീധരൻ, ലീലാവിമലേശൻ, കെ.ബിനുകുമാർ, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു