ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ – മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

കോഴിക്കോട് : എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന ശ്രീനാരായണഗുരുദേവൻ്റെ 166 മത് ജയന്തി ആഘോഷത്തിൻ്റെയും, അത്താണിക്കൽ ശ്രീനാരായണഗുരുവരാശ്രമം ശതാബ്ദി ആഘോഷ ത്തിൻ്റെയും ഉദ്ഘാടനം മിസോറാം ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

മഹാമാരിയുടെ അന്തരീക്ഷത്തിൽ പ്രതീകാത്മകമായി ഇത്തരത്തിൽ ജയന്തി നടത്തുന്നത് ഉചിതമായി. ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകനും, ലോക ഗുരുസ്ഥാനത്തേക്ക് കേരളത്തിൽ നിന്നും ഉണർന്നു വന്ന ഒരു സന്യാസി ശ്രേഷ്ടനുമാണന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിശ്വമാനവികതയുടെ വിശ്വഗുരുവായ സന്യാസിശ്രേഷ്ടനിലേക്ക് മനസമാധാത്തിലുള്ള പ്രയാണത്തിൽ സമൂഹം എത്തി കൊണ്ടിരിക്കയാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യനെ ആന്തരികമായി തട്ടി ഉണർത്തി ആത്മീയതയിലേക്ക് കൊണ്ടുവന്നു. എസ്.എൻ.ഡി.പി യുടെ വർത്തമാനകാല നേതൃത്വം ആകർഷിക്കപ്പെടുന്നത്, ആചാര അനുഷ്ഠാനങ്ങളിൽ ഗുരുവിന പിൻതുടരാൻ ശ്രമിച്ചു എന്നതാണ്.

യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. തുഷാർ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. സച്ചിദാനന്ദസാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. കെ. ബിനുകുമാർ, എം .മുരളീധരൻ, സന്തോഷ് വേങ്ങേരി , വി.സുരേന്ദ്രൻ, അഡ്വ.എം.രാജൻ, പുത്തൂർ മഠം സുനിൽ കുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാവിമലേശൻ, പി.ബാലരാമൻ, ചന്ദ്രൻ പാലത്ത്, മോഹൻദാസ് കക്കുഴി പാലം പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവ പുരി സ്വാഗതവും യോഗം ഡയറക്ടർ കെ ബിനുകുമാർ നന്ദിയും പറഞ്ഞു.

വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ രാവിലെ ആറുമണിക്ക് ആശ്രമത്തിൽ മഹാഗണപതിഹോമം, ശാന്തി ഹവനം ,വിശേഷാൽ ഗുരുപൂജ, സർവൈശ്വര്യപൂജ ,പ്രസാദഊട്ട് എന്നിവ നടന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു