ശ്രീനാരായണ ഗുരുജയന്തി: മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലയിൽ സെപ്തംബർ രണ്ടിന് നടക്കുന്ന ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തിൻ്റെയും, അത്താണിക്കൽ ശ്രീനാരായണഗുരുവരാശ്രമം ശതാബ്ദി ആഘോഷ ത്തിൻ്റെയും ഉദ്ഘാടനം ഇന്ന് (02-09-20) വെസ്റ്റ്ഹിൽ നടക്കും.

കോവിഡ് 19 സാഹചര്യം നിലനിൽക്കേ ഘോഷയാത്രയും മറ്റു പരിപാടികളും ഒഴിവാക്കി വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ ആണ് ആഘോഷ പരിപാടികൾ. രാവിലെ ആറുമണിക്ക് ആശ്രമത്തിൽ മഹാഗണപതിഹോമം, ശാന്തി ഹവനം ,വിശേഷാൽ ഗുരുപൂജ, സർവൈശ്വര്യപൂജ ,പ്രസാദഊട്ട് എന്നിവ നടക്കും. ഉച്ചക്കുശേഷം 3 30 ന് നാരായണ സെൻട്രൽ സ്കൂൾ ഹാളിൽ യൂണിയൻ ഭാരവാഹികളും ശാഖാ ഭാരവാഹികളും ക്ഷണിക്കപ്പെട്ട വ്യക്തികളും സംബന്ധിക്കുന്ന ചടങ്ങിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തിൻ്റെയും അത്താണിക്കൽ ശ്രീനാരായണഗുരുവരാശ്രമ ശതാബ്ദി ആഘോഷ സമാരംഭത്തിൻ്റെയും ഉദ്ഘാടനം
വീഡിയോ കോൺഫറൻസ് വഴി മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവഹിക്കും.

ശിവഗിരി മഠം സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം. യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുധീഷ് കേശവ പുരി സ്വാഗതവും യോഗം ഡയറക്ടർ കെ ബിനുകുമാർ നന്ദിയും പറയും.

യൂണിയൻ വൈസ് പ്രസിഡണ്ട് രാജീവ് കുഴിപ്പള്ളി യൂണിയൻ കൗൺസിലർ അഡ്വക്കേറ്റ് എം രാജൻ
വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലവി മലേശൻ യൂണിയൻ കൗൺസിലർമാർ എന്നിവർ പ്രസംഗിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു