ലൈസൻസ് സമർപ്പണം: സഹകരണ ബാങ്കിങ്ങ് സ്തംഭിക്കും – എൻ.സുബ്രഹ്മണ്യൻ

കോഴിക്കോട് >> സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച 13ജില്ലാ ബാങ്കുകളുടെ ലൈസൻസ് സറണ്ടർ ചെയ്യണമെന്ന റിസർവ് ബാങ്ക് നിർദേശം നടപ്പിൽ വന്നാൽ സംസ്ഥാനത്തെ സഹകരണ ബാങ്കിങ് പൂർണമായി സ്തംഭിക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുന്നറിയിപ്പ് നൽകി .

കേരള ബാങ്ക് ഉണ്ടാക്കാൻ ഇറങ്ങിപുറപ്പെട്ട പിണറായി സർക്കാരാണ് ഇതിനു ഉത്തരവാദി . കൊട്ടിഘോഷിച്ചു കേരള ബാങ്കിന്റെ ഉൽഘാടനം നടത്തിയെങ്കിലും ഇതുവരെ അങ്ങനെയൊരു ഒരു ബാങ്ക് നിലവിൽ വന്നിട്ടില്ലെന്നതാണ് യാഥാർഥ്യം . യു ഡി എഫ് ഭരിക്കുന്ന മലപ്പുറം ജില്ലാ ബാങ്ക് ഒഴികെ 13ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കലാണ് ആകെ നടന്നത് . ആർ ബി ഐ ക്കു ലൈസൻസ് സറണ്ടർ ചെയ്യുന്നതോടെ ജില്ലാ ബാങ്കുകൾക്കും അവയുടെ ശാഖകൾക്കും പ്രവർത്തിക്കാൻ പറ്റാതാകും . സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളായി അവയെ പരിവർത്തിപ്പിച്ചാലേ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ . ഇതിനു ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് . ജില്ലാ ബാങ്കുകൾ നിശ്ചലമാകുന്നതോടെ അവയെ ആശ്രയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാകും .ജില്ലാ ബാങ്കുകളുടെ എൻ ആർ ഐ ലൈസൻസ് സറണ്ടർ ചെയ്യുമ്പോൾ മൂന്നു മാസം കൊണ്ടു എല്ലാം തിരിച്ചു വരുമെന്നാണ് പറഞ്ഞത് . ജില്ലാ ബാങ്കുകൾക്കു എൻ ആർ ഐ നിക്ഷേപം മുഴുവൻ മടക്കികൊടുക്കേണ്ടി വന്നു . എൻ ആർ ഐ ലൈസൻസ് ഇതുവരെ തിരിച്ചു കിട്ടിയതുമില്ല . സർക്കാരിന്റെ തെറ്റായ നടപടികൾ സഹകരണ ബാങ്കിങ്ങിനു ശവക്കുഴി ആയി മാറിയിരിക്കുകയാണ് .പിണറായി സർക്കാരിന്റെ വീണ്ടുവിചാരം ഇല്ലാത്ത പ്രവർത്തികളാണ് ഇതിനു കാരണമെന്നും സുബ്രഹ്മണ്യൻ പ്രസ്താവനയിൽ പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു