റോട്ടറി നാഷണൽ ബിൽഡർ അവാർഡ് സമ്മാനിച്ചു

കോഴിക്കോട് >> കാലിക്കറ്റ് സൗത്ത് റോട്ടറിയുടെ മികച്ച അധ്യാപകർക്കുള്ള നാഷണൽ ബിൽഡർ അവാർഡ് സമ്മാനിച്ചു.
രാമനാട്ടുകരയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സൗത്ത് റോട്ടറി പ്രസിഡണ്ട് പി.സി.കെ.രാജൻ അദ്ധ്യക്ഷനായിരുന്നു.

അവാർഡ് ജേതാക്കളായ പാലാഴി സ്വദേശി ശോഭന ടീച്ചർ, മണ്ണൂർ സി.എം എച്ച്.എസ് അധ്യാപകൻ ബൈജു, അരക്കിണർ ഗോവിന്ദ വിലാസം സ്ക്കൂൾ അധ്യാപകൻ അനൂപ് എന്നിവർക്ക് റോട്ടറി ഡിസ്ട്രിക്ക് (ഇലക്ട്) ഗവർണർ ഡോ.രാജേഷ് സുഭാഷ് അവാർഡ് സമ്മാനിച്ചു.

റോട്ടറി നോർത്ത് കൺവീനർ ഡോ.സേതു ശിവശങ്കർ, അസി. ഗവർണർ ടി.സി.അഹമ്മദ്, ശ്രീധരൻ നമ്പ്യാർ, ഷാജി എം.എ, അമിത് നായർ, പ്രതീഷ് മേനോൻ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു