റെയിൽവെ ട്രയിൻ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു

തീരുമാനം ഉപേക്ഷിക്കണം:
റെയിൽ യൂസേഴ്‌സ്
അസോസിയേഷൻ

കോഴിക്കോട് >> രാജ്യത്ത് കൊവിഡ് സാഹചര്യത്തിൽ സർവ്വീസ് നിറുത്തി പുനരാരംഭിക്കുമ്പോൾ റെയിൽവെ സർവീസിൽ 500 തീവണ്ടികളും, 10000 സ്റ്റോപ്പുകളും പുതിയ ടൈംടേബിൾ പ്രകാരം നിർത്തലാക്കുന്ന റെയിൽവേയുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ഭാരവാഹികളുടെ അടിയന്തിര ഓൺലൈൻ യോഗം റെയിൽവേ മന്ത്രിയോടും മറ്റു ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചു.

റെയിൽവെയുടെ നഷ്ടം
കുറയ്ക്കുന്നതിന് 15 ശതമാനം അധിക ചരക്കു വണ്ടികൾ കൂടുതൽ വേഗത്തിൽ ഓടിക്കുന്നതിനു വേണ്ടിയാണ് റെയിൽവേ യാത്രികരെ ഒന്നടക്കം ദുരിതത്തിലാക്കുന്നതാണ് പുതിയ തീരുമാനം. കോവിഡ് പ്രതിസന്ധിയിൽ നിന്ന് സമസ്ത മേഖലകളും ഘട്ടം ഘട്ടമായി മോചിതരാവുമ്പോൾ അതിന് പ്രഹരം ആകുന്ന പദ്ധതിയാണ് റെയിൽവേയും മുംബൈ ഐ.ഐ.ടി യിലെ വിദഗ്ധരും സംയുക്തമായി ആസൂത്രണം ചെയ്തതെന്ന് യോഗം ചൂണ്ടി കാട്ടി.

ഓൺലൈൻ യോഗം ദേശീയ ചെയർമാൻ ഡോക്ടർ എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ഷെവലിയാർ. സി.ഇ.ചാക്കുണ്ണി. അധ്യക്ഷത വഹിച്ചു.
പ്രത്യേക ക്ഷണിതാവ് കാലിക്കറ്റ് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ, ഐപ്പ് തോമസ്, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, കോൺഫെഡറേഷൻ ദേശീയ ജനറൽ കൺവീനർ എം. പി. അൻവർ, കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് എം.കെ. അയ്യപ്പൻ, കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, പി. ഐ. അജയൻ, ടി. പി വാസു, സി. വി. ജോസി, സി.സി. മനോജ്, കെ. വി. മെഹബൂബ്,എന്നിവർ സംസാരിച്ചു.

കേരളത്തിൽ സർവ്വീസ് നടത്തുന്ന നിലവിലുള്ള ട്രെയിൻ വിവരങ്ങൾ ഒപ്പം ബ്രാക്കറ്റിൽ ഒഴിവാക്കിയ സ്റ്റോപ്പ്കളും:

12625 /12626 തിരുവനന്തപുരം-ന്യൂ ഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി,മാവേലിക്കര,ചങ്ങനാശേരി,വൈക്കം റോഡ്,ഒറ്റപ്പാലം)

16345/16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് (വർക്കല ശിവഗിരി,കരുനാഗപ്പള്ളി,ഹരിപ്പാട്,ചേർത്തല,ബൈന്ദൂർ മൂകാംബിക റോഡ്)

16381/16382 കന്യാകുമാരി- മുംബൈ CST ജയന്തി ജനതാ എക്സ്പ്രസ് (പാറശാല,ചിറയിൻകീഴ്,കടയ്ക്കാവൂർ,പരവൂർ,കരുനാഗപ്പള്ളി,യാദ്ഗിർ)
17229/17230 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്സ് (വർക്കല ശിവഗിരി,കരുനാഗപ്പള്ളി,കായംകുളം ജംഗ്ഷൻ,മാവേലിക്കര,മൊറാപ്പൂർ)
16525/16526 കന്യാകുമാരി- KSR ബംഗളൂരു സിറ്റി ഐലന്റ് എക്സ്പ്രസ് (പളളിയാടി, കുഴിത്തുറവെസ്റ്റ്, പാറശാല,ധനുവച്ചപുരം, തിരുവനന്തപുരംപേട്ട, ചിറയിൻകീഴ്, കടയ്ക്കാവൂർ,പരവൂർ,ശാസ്താംകോട്ട,പിറവം റോഡ്,തൃപ്പൂണിത്തുറ,പുതുക്കാട്)
16315/16316 കൊച്ചുവേളി- മൈസൂർ എക്സ്പ്രസ്സ് (കായംകുളം,ഹരിപ്പാട്,അമ്പലപ്പുഴ,ചേർത്തല,ആലുവ,തിരുപ്പൂർ,തിരുപ്പത്തൂർ,കുപ്പം)

16605/16606 നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ്സ് (കുഴിത്തുറ,ഹരിപ്പാട്,അമ്പലപ്പുഴ,ചേർത്തല,തുറവൂർ,ആലുവ,ചാലക്കുടി,പട്ടാമ്പി)
16649/16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ് (പരവൂർ,ശാസ്താംകോട്ട,തൃപ്പൂണിത്തുറ)
16341/16342 തിരുവനന്തപുരം- ഗുരുവായൂർ ഇന്റ്ർസിറ്റി എക്സ്പ്രസ്സ് (മയ്യനാട്,മാരാരിക്കുളം)
16303/16304 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് (തൃപ്പൂണിത്തുറ,മുളന്തുരുത്തി,കരുനാഗപ്പള്ളി,ശാസ്താംകോട്ട,പരവൂർ,ചിറയിൻകീഴ്)

16603/16604 തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസ്സ് (കരുനാഗപ്പള്ളി)
16347/16348 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സ് (മയ്യനാട്)
16349/16350 തിരുവനന്തപുരം നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ് (തുവ്വൂർ,വലിയപുഴ)
12623/12624 തിരുവനന്തപുരം – MGRചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (ആവടി)
12695/12696 തിരുവനന്തപുരം -MGR ചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി,മാവേലിക്കര,തിരുവല്ല,ചങ്ങനാശേരി,വാണിയമ്പാടി,അറക്കോണം)

12075/12076 തിരുവനന്തപുരം- കോഴിക്കോട് ജൻശതാബ്ദി എക്സ്പ്രസ്സ് (ആലുവ)
12081/12082 തിരുവനന്തപുരം -കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസ്സ് (മാവേലിക്കര)
12201/12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ ,ചെങ്ങന്നൂർ,തിരുവല്ല,തിരൂർ,കാസർകോട് )
12257/12258 കൊച്ചുവേളി- യശ്വന്ത്പൂർ  ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ,മാവേലിക്കര,ഹൊസൂർ)

22207/22208 തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർ AC (ആലപ്പുഴ)
56356/56355പുനലൂർ- ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ (കുരീ,കിളികൊല്ലൂർ,പെരിനാട്,ചെറിയനാട്,കുറുപ്പന്തറ,മുളന്തുരുത്തി,ഇടപ്പള്ളി,കളമശ്ശേരി,കറുകുറ്റീ)
12697/12698 തിരുവനന്തപുരം- MGR ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് (കഴക്കൂട്ടം,പോത്തന്നൂർ ജംഗ്ഷൻ,സേലം ജംഗ്ഷൻ)
12777/12778 കൊച്ചുവേളി – ഹൂബ്ളി എക്സ്പ്രസ്സ് (തിരുവല്ല)
16312/16313 കൊച്ചുവേളി – ശ്രീ ഗംഗനഗർ എക്സ്പ്രസ്സ് (ആലുവ)
16333/16334 തിരുവനന്തപുരം- വേരവൽ എക്സ്പ്രസ്സ് (വടകര,കാഞ്ഞങ്ങാട്,വാപ്പി)
18568/18569 കൊല്ലം- വിശാഖപട്ടണം എക്സ്പ്രസ്സ് (ശാസ്താംകോട്ട,മാവേലിക്കര,ചങ്ങനാശേരി,സിങ്കരായകോണ്ട)
19259/19260 കൊച്ചുവേളി- ഭാവ്നഗർ എക്സ്പ്രസ്സ് (ചെങ്ങന്നൂർ,ബൈന്ദൂർ മൂകാംബിക റോഡ്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു