മിഠായി തെരുവ് ഇനി ഓൺലൈനിൽ

വാഹന ഗതാഗതം നിലച്ച
തെരുവിൽ പുതിയ ഉണർവ്വ്

കോഴിക്കോട് >> ചരിത്രത്തിൻ്റെ മധുരിക്കുന്ന ഇടനാഴിയായ കോഴിക്കോട് മിഠായിത്തെരുവിന് പുതിയ ഭാവമാറ്റം. മുഖം മിനുക്കിയപ്പോൾ ഹൃദയം വേദനിച്ച വ്യാപാര സമൂഹത്തെ ഒന്നാകെ നെഞ്ചോട് ചേർത്ത് നമ്മുടെ മിഠായ്ത്തെരുവിനെ ആധുനികതയുടെ ഓൺലൈൻ വ്യാപാര തെരുവാകുന്നു.

പ്രമുഖ ഓൺലൈൻ സ്ഥാപനമായ ഫിക്സോയുടെ സഹകരണത്തോടെ ചരിത്രനഗരമായ കോഴിക്കോട് മധുരിക്കുന്ന മിഠായിത്തെരുവിലെ എന്തും ഇനി ഓൺലൈൻ ആയി രാജ്യത്ത് എവിടെയിരുന്നും വാങ്ങാം. കോഴിക്കോട് നഗരാതിർത്തിയിലെ വീട്ടുകാർക്ക് രണ്ടു മണിക്കൂർ കൊണ്ട് സാധനം വീട്ടിലെത്തും.

മിഠായിത്തെരുവ് സൗന്ദര്യവത്ക്കരിച്ചപ്പോൾ ഇതുവഴി വാഹനഗതാഗതം നിലച്ചു. കച്ചവട സ്ഥാപനങ്ങൾ വറുതിയിലായി. പലരും അടച്ചു. പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊവിഡ് മഹാമാരി വ്യാപാരികളുടെ നട്ടല്ലൊടിച്ചു. രാജ്യത്ത് ഓൺലൈൻ സജീവമായതോടെ മിഠായിത്തെരുവും ഓൺലൈനിനൊപ്പം ചേക്കേറുകയാണ്. ലോകത്തെ പ്രമുഖ തെരുവുകളോടൊപ്പം മിഠായിത്തെരുവും മാറുന്നു.

സെപ്തംബർ 25 ഓടെ വീട്ടിലിരുന്ന് മിഠായിത്തെരുവിലെ സ്ഥാപനങ്ങളിൽ നിന്നും ആവശ്യവസ്തുക്കൾ തിരഞ്ഞെടുത്ത് വാങ്ങാനുള്ള സംവിധാനമാണ് വരുന്നത്. ഇത് ചരിത്ര നഗരിയിലെ ചരിത്രമാകും. അതോടൊപ്പം കാലത്തിനൊപ്പമുള്ള മാറ്റം ഇവിടുത്തെ വ്യാപാര മേഖലയിലും സജീവമായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു