മാവൂർ റോഡ് ശ്മശാനം: അടച്ച് പൂട്ടാൻ അനുവദിക്കില്ല ബി.ജെ.പി

കോഴിക്കോട് >> ആചാരക്രിയ നടത്തി സംസ്ക്കരിക്കുന്ന മാവൂർ റോഡ് ശ്മശാനം അടച്ച് പൂട്ടാനുള്ള കോർപ്പറേഷൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി.നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

മാവൂർ റോഡിലെ കുത്തക മുതലാളിമാരിൽ നിന്ന് അച്ചാരം വാങ്ങി ഈ ശ്മശാനം അടച്ച് പുട്ടാനുള്ള കോർപ്പറേഷൻ ഭരണാധികാരികളുടെ ശ്രമം അനുവദിക്കില്ലെന്നും അടച്ച് പുട്ടിയാൽ കോർപ്പറേഷൻ മേയറുടെ വീട്ടുപടിക്കൽ ശവശമ്സ്ക്കാരം നടത്തുമെന്ന് ബിജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു. ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
യുവമോർച്ച ജില്ല പ്രസിഡണ്ട് ടി.റനീഷ് മുഖ്യ പ്രഭാഷണം നടത്തി
ഒ ബി സി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം അനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി .പി .രജിത് കുമാർ , വൈസ് പ്രസിഡണ്ടുമാരായ കെ.ശ്രീകുമാർ ,സബിത പ്രഹളാദൻ, സെക്രട്ടറിമാരായ ഇ.ബിജു ,അനിൽ അങ്കോത്ത്, എൻ പി.പ്രകാശൻ , ശുഭലതരമേശ്, ട്രഷറർ വിജിത് കുമാർ ,ജില്ല കമ്മിറ്റി അംഗങ്ങളായ രജീഷ് തൊണ്ടയാട് ,അഡ്വ.സബിത ,മോർച്ച ഭാരഭാഹികളായ ശോഭ സുരേന്ദ്രൻ ,എൻ അജിത് കുമാർ, കെ.പി രജീഷ് ,എം ശശിധരൻ ,എൻ ടി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു