കോഴിക്കോട് >> നവീകരണത്തിന്റെ പേരിൽ മാവൂർ റോഡ് ചാളത്തറ ശ്മശാനം പൂർണ്ണമായും അടച്ചു പൂട്ടുവാനുള്ള കോർപ്പറേഷൻ അധികാരികളുടെ ഗൂഡ നീക്കം അനുവദിക്കില്ലെന്ന് ധർണ്ണാ സമരം ഉദ്ഘാടനംചെയ്തു ഹനുമാൻ സേന സംസ്ഥന ചെയർമാൻ എ.എം ഭക്തവത്സലൻ പറഞ്ഞു.
പി. റിലേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഹനുമാൻ സേന സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ചൈതന്യചക്രവർത്തി മുഖ്യ പ്രഭാഷണം നടത്തി, സുനിൽകുമാർ മാമിയിൽ, ഗിരീഷ് സ്വാമി ചെങ്കോട്ടു കോണം, ഗാർഗ്യയൻ സുധീർ പ്രതിജഞ ചൊല്ലി കൊടുത്തു ,
പീടിക കണ്ടി മുരളി കുമാർ, എന്നിവർ സംസാരിച്ചു,പുരുഷു സ്വാമി, പുരുഷു മാസ്റ്റർ, കല്ലേരി പ്രഭാത്, കാട്ടി കോലോത്ത് ശശിധരൻ, മനോജ് പന്തീരാങ്കാവ്, എന്നിവർ നേതൃത്വം നല്കി, രാമദാസ് വേങ്ങേരി സ്വഗതവും സംഗീത് ചേവായൂർ നന്ദിയും പറഞ്ഞു