മാവൂർ തണ്ണീർത്തടം കമ്യൂണിറ്റി റിസർവ് പരിഗണനയിൽ

മുക്കം >> കൽപ്പള്ളി-തെങ്ങിലക്കടവ്- പള്ളിയോൾ തണ്ണീർത്തടം കമ്യൂണിറ്റി റിസർവ് ആക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഉദ്യോഗസ്ഥസംഘമെത്തി. സാമൂഹിക വനവത്കരണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ. പ്രദീപ്കുമാറിെൻറ നേതൃത്വത്തിലാണ് സാധ്യത പരിശോധിച്ചത്. ഇതുസംബന്ധിച്ച് 2010ൽ ഗ്രാമ പഞ്ചായത്ത് ആവശ്യമുയർത്തിയിരുന്നു. എന്നാൽ, പിന്നീട് കാര്യമായ പ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല. തുടർന്ന്, സർക്കാർ മുൻകൈയെടുത്ത് നിർദേശം കലക്ടർക്കും, തുടർന്ന് സാമൂഹിക വനവത്കരണ വകുപ്പിനും കൈമാറുകയായിരുന്നു.

ഇതനുസരിച്ചാണ്  പരിശോധന. സാധ്യതയോടൊപ്പം ഗ്രാമ പഞ്ചായത്തിനും ഭൂ ഉടമകൾക്കും വിഷയത്തിലുള്ള താൽപര്യവും പഠിക്കാനായിരുന്നു പരിശോധന. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 36 അനുസരിച്ചായിരിക്കും പ്രഖ്യാപനം നടത്തുക. വനം വകുപ്പിെൻറ മേൽനോട്ടത്തിൽ ഗ്രാമ പഞ്ചായത്ത് നിർദേശിക്കുന്ന അഞ്ചംഗ കമ്മിറ്റിക്കായിരിക്കും നടത്തിപ്പ്.

ഭൂമി അക്വയർ ചെയ്യില്ല. ഉടമസ്ഥാവകാശം വ്യക്തികൾക്ക് നിലനിർത്തും. കമ്യൂണിറ്റി റിസർവിന് അനുകൂല സാഹചര്യമുണ്ടെന്നും നിലവിൽ തടസ്സങ്ങളില്ലെന്നും ഇ. പ്രദീപ്കുമാർ  പറഞ്ഞു. ആലപ്പുഴയിലും സമാനമായ ഒരു പദ്ധതിക്ക് നിർദേശമുണ്ട്. രണ്ടിെൻറയും നടപടികൾ ഒന്നിച്ചായിരിക്കും. ഉന്നത ഉേദ്യാഗസ്ഥരുമായി രണ്ടാഴ്ചക്കുള്ളിൽ സാധ്യത സംബന്ധിച്ച് ചർച്ച നടത്തും. തുടർന്ന്, പക്ഷി സർവേ അടക്കം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

തണ്ണിർത്തടത്തെ തനതുരീതിയിൽ സംരക്ഷിക്കുകയാണ് ചെയ്യുക. ഏതൊക്കെ രീതിയിൽ കാര്യങ്ങൾ നടപ്പാക്കണമെന്ന് തീരുമാനിക്കുക മാനേജ്മെൻറ് കമ്മിറ്റിയായിരിക്കും. അസി. കൺസർവേറ്റർ എം. ജോഷിൽ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.കെ. പവിത്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി വിജയൻ, കെ. ഉസ്മാൻ, ജൈവ വൈവിധ്യ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ എ. മിനി, മെംബർ ടി. ആയിഷ എന്നിവരും കൂടെയുണ്ടായിരുന്നു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു