നർത്തകന് അവസര നിഷേധം തിരുത്തണം: പട്ടികജാതി-വർഗ്ഗ സംരക്ഷണ സമിതി

ഓൺലൈൻ നൃത്തോൽസവത്തിൽ ജാതീയ-ലിംഗവിവേചനം

കോഴിക്കോട് >> കലാഭവൻ മണിയുടെ സഹോദരനും നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണനോടുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവസര നിഷേധം കേരളത്തിൻ്റെ തനതായ കലാ-സാംസ്ക്കാരിക പാരമ്പര്യത്തിന് ഭൂഷണമല്ലെന്ന് പട്ടികജാതി-വർഗ്ഗ സംരക്ഷണ സമിതി.

കോവിഡിൻ്റെ പാശ്ചാത്തലത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഓൺലൈൻ നൃത്തോൽസവത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനായി രാമകൃഷ്ണൻ അപേക്ഷിച്ചുവെങ്കിലും പുരുഷൻമാർ മോഹനിയാട്ടം അവതരിപ്പിക്കുന്നത് വിവാദമാകുമെന്ന ബാലിശ നിലപാടാണ് അധികൃതരുടേത്.

പല പൊതു നൃത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആൺകുട്ടികൾ അടക്കം നിരവധി വിദ്യാർത്ഥികൾ മോഹനിയാട്ടം അഭ്യസിക്കുകയും കലാപ്രകടനങ്ങൾ അവതരിപ്പിക്കുകയും നിരവധി പുരുഷ അധ്യാപകർ മോഹനിയാട്ടം പഠിപ്പിക്കുന്നുവെന്ന വസ്തുത
നിലനിൽക്കെയാണ് ലിംഗപരവും ജാതീയപരമായ വിവേചനത്തിൻ്റെ അടിസ്ഥാനത്തിൽ രാമകൃഷ്ണന് അവസര നിഷേധം നേരിട്ടതെന്ന് ആരോപിക്കുന്നു.

അക്കാദമി ചെയർപേഴ്സണിൻ്റെ ഇടപെടൽ ഉണ്ടായിട്ടും രാമകൃഷ്ണന് അവസരം പിന്നീട് അവസരം നിഷേധിക്കപ്പെട്ടു. നൃത്തത്തിൽ ഡിപ്ലോമയും ഡോക്ടറേറ്റും നേടിയ രാമകൃഷ്ണന് അവസരം നിഷേധിച്ച നടപടി അധികൃതർ തിരുത്താൻ തയാറാകണമെന്നും മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവർ സംഭവത്തിൽ ഇടപെടണമെന്നും പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു