തൊഴിൽ മേഖല ഉണർന്നു; ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തേയ്ക്ക്

കോഴിക്കോട് >> കൊവിഡ് ആശങ്കക്കിടയിൽ സംസ്ഥാനത്ത് നിന്നും തിരിച്ചു പോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തി തുടങ്ങി. കേരളത്തിലെ പ്രതിദിന തൊഴിൽ മേഖല സെപ്തംബറോടെ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് മടങ്ങി വരവ്.

ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ, കെട്ടിട നിർമ്മാണമേഖല ഉണർന്നതോടെയാണ് കേരളം ലക്ഷൃമാക്കി ഉത്തരേന്ത്യയിൽ നിന്നും തൊഴിലാളികളെ തിരിച്ചെത്താൻ പ്രേരിപ്പിക്കുന്നത്.

എന്നാൽ കൊവിഡ് സംസ്ഥാനത്തെ മോട്ടോർ വാഹന മേഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ ഓട്ടോ, കാർ, ബസ് മേഖലയിലെ തൊഴിലാളികൾ വിവിധ ജോലിയിൽ സജീവമായിട്ടുണ്ട്. ഉച്ചവരെ ഓട്ടോ ഓടിച്ച് ശേഷം വാഹനത്തിൽ വഴിയോരത്ത് പച്ചക്കറി വിൽപ്പന നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഒപ്പം മത്സ്യ വിപണിയിൽ ഏർപ്പെടുന്നവരുമുണ്ട്.

കൂടാതെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ടവർ പെയിൻ്റിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷൻ , അറ്റകുറ്റപണികളിൽ സഹായികളായി പോകാൻ തുടങ്ങി. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയാലും നിർമ്മാണമേഖലയിലും ക്ലീനിംങ്ങ് മേഖലയിലുമായിരിക്കും ഇവർക്ക് ജോലി സാധ്യത ഉണ്ടാകുക. മാത്രവുമല്ല ഏതെങ്കിലും കരാറുകാരുടെ ആവശ്യത്തിനായി വന്നവരാണെങ്കിൽ കരാറുകാരനാണ് ഇവരെ സംരക്ഷിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തേയ്ക്ക് എത്തുന്ന തൊഴിലാളികളുടെ ഒഴുക്കിന് ചെറിയൊരു തടസം ഉണ്ടാകുമെന്നാണ് കരുതുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു