തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 28 മുതല്‍

കോഴിക്കോട് >> തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 28, 29, 30, ഒക്ടോബര്‍ ഒന്ന്, അഞ്ച് തീയതികളിലായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നറുക്കെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ ഹാളില്‍ പ്രവേശനം അനുവദിക്കും. നറുക്കെടുപ്പ് ഹാളില്‍ ഒരേ സമയം 30 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

ഓരോ പഞ്ചായത്തിലേയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. നറുക്കെടുപ്പ് ഹാളില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും ഹാളില്‍ പ്രവേശനം അനുവദിക്കില്ല.

നറുക്കെടുപ്പ് തീയതി, തദ്ദേശ സ്ഥാപനം, സമയം എന്ന ക്രമത്തില്‍

സെപ്തംബര്‍ 28 ന് അഴിയൂര്‍ (രാവിലെ 10 മുതല്‍ 10.15 വരെ), ചോറോട് (10.15-10.30), ഏറാമല (10.30-10.45), ഒഞ്ചിയം (10.45-11), ചെക്യാട് (11-11.15), പുറമേരി (11.30-11.45), തൂണേരി (11.45-12), വളയം (12-12.15), വാണിമേല്‍ (12.15-12.30), എടച്ചേരി (12.30-12.45), നാദാപുരം (12.45-1), കുന്നുമ്മല്‍ (2-2.15), വേളം (2.15-2.30), കായക്കൊടി (2.30-2.45), കാവിലുംപാറ (2.45-3), കുറ്റ്യാടി (3-3.15), മരുതോങ്കര (3.15-3.30), നരിപ്പറ്റ (3.30-3.45)

സെപ്തംബര്‍ 29 ന് ആയഞ്ചേരി (10 – 10.15), വില്ല്യാപ്പള്ളി (10.15-10.30), മണിയൂര്‍ (10.30-10.45), തിരുവള്ളൂര്‍ (10.45-11), തുറയൂര്‍ (11- 11.15), കീഴരിയൂര്‍ (11.30-11.45), തിക്കോടി (11.45-12), മേപ്പയ്യൂര്‍ (12-12.15), ചെറുവണ്ണൂര്‍ (12.15-12.30), നൊച്ചാട് (12.30-12.45), ചങ്ങരോത്ത് (12.45-1), കായണ്ണ (2-2.15), കൂത്താളി (2.15-2.30), പേരാമ്പ്ര (2.30-2.45), ചക്കിട്ടപ്പാറ (2.45-3)

സെപ്തംബര്‍ 30 ന് ബാലുശ്ശേരി (10 – 10.15), നടുവണ്ണൂര്‍ (10.15-10.30), കോട്ടൂര്‍ (10.30-10.45), ഉള്ള്യേരി (10.45-11), ഉണ്ണികുളം (11-11.15), പനങ്ങാട് (11.30-11.45), കൂരാച്ചുണ്ട് (11.45-12), കക്കോടി (12-12.15), ചേളന്നൂര്‍ (12.15-12.30), കാക്കൂര്‍ (12.30-12.45), നന്മണ്ട (12.45-1), നരിക്കുനി (2-2.15), തലക്കുളത്തൂര്‍ (2.15-2.30), തിരുവമ്പാടി (2.30-2.45), കൂടരഞ്ഞി (2.45-3), കിഴക്കോത്ത് (3-3.15), മടവൂര്‍ (3.15-3.30), പുതുപ്പാടി (3.45-4.00), താമരശ്ശേരി (4 – 4.15), ഓമശ്ശേരി (4.15-4.30), കട്ടിപ്പാറ (4.30- 4.45), കോടഞ്ചേരി (4.45-5)

ഒക്ടോബര്‍ ഒന്നിന് ചേമഞ്ചേരി (10 – 10.15), അരിക്കുളം (10.15-10.30), മൂടാടി (10.30-10.45), ചെങ്ങോട്ടുകാവ് (10.45-11), അത്തോളി (11-11.15), കൊടിയത്തൂര്‍ (11.30-11.45), കുരുവട്ടൂര്‍ (11.45-12), മാവൂര്‍ (12-12.15), കാരശ്ശേരി (12.15-12.30), കുന്ദമംഗലം (12.30-12.45), ചാത്തമംഗലം (12.45-1), പെരുവയല്‍ (2-2.15), പെരുമണ്ണ (2.15-2.30), കടലുണ്ടി (2.30-2.45), ഒളവണ്ണ (2.45-3)

ഒക്ടോബര്‍ അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് -വടകര (10 – 10.15), തൂണേരി (10.15-10.30), കുന്നുമ്മല്‍ (10.30-10.45), തോടന്നൂര്‍ (10.45-11), മേലടി (11-11.15), പേരാമ്പ്ര (11.30-11.45), ബാലുശ്ശേരി (11.45-12), പന്തലായനി (12-12.15), ചേളന്നൂര്‍ (12.15-12.30), കുന്ദമംഗലം (12.30-12.45), കൊടുവള്ളി (12.45-1), കോഴിക്കോട് (2-2.15)
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒക്ടോബര്‍ അഞ്ചിന് നാല് മണിക്ക്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു