തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് സ്ത്രീ സംവരണ വാര്‍ഡുകള്‍

ഒന്നാം ഘട്ടം തിരഞ്ഞെടുത്ത
വാർഡുകൾ

കോഴിക്കോട് >> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള രണ്ടാം ദിവസത്തെ നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

രണ്ടാം ദിവസം ആയഞ്ചേരി, വില്ല്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍, തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്,കായണ്ണ, കൂത്താളി ,പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടന്നത്.

പഞ്ചായത്ത്, വാര്‍ഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവര്‍ഗ സംവരണം ക്രമത്തില്‍

ആയഞ്ചേരി പഞ്ചായത്തിലെ സ്ത്രീസംവരണ വാര്‍ഡുകള്‍- വാര്‍ഡ് 05 കടമേരി, 06 കാമിച്ചേരി, 08 തറോപ്പൊയില്‍, 09 പന്തപ്പൊയില്‍, 10 കുറ്റ്യാടിപ്പൊയില്‍, 11 നാളോംകോറോല്‍, 15 കുറ്റിവയല്‍, 16 കച്ചേരിപറമ്പ്, 17 പൊന്മേരി. പട്ടികജാതി സംവരണം-വാര്‍ഡ് 13 മംഗലാട്.

വില്ല്യാപ്പള്ളി- വാര്‍ഡ് 01 വൈക്കിലിശ്ശേരി റോഡ്, 02 മയ്യന്നൂര്‍ നോര്‍ത്ത്, 07 വില്ല്യാപ്പള്ളി, 09 മേമുണ്ട നോര്‍ത്ത്, 10 മേമുണ്ട സൗത്ത്, 12 കീഴല്‍ സൗത്ത്, 13 കുട്ടോത്ത് സൗത്ത്, 14 കുട്ടോത്ത് നോര്‍ത്ത്, 18 മയ്യന്നൂര്‍ സൗത്ത്, 19 കൂട്ടങ്ങാരം. പട്ടികജാതി സംവരണം- വാര്‍ഡ് 06 മൈക്കുളങ്ങര.

മണിയൂര്‍- വാര്‍ഡ് 01 പതിയാരക്കര നോര്‍ത്ത്, 02 മുടപ്പിലാവില്‍ നോര്‍ത്ത്, 07 കുറുന്തോടിവെസ്റ്റ്, 08 എളമ്പിലാട്, 10 മങ്കര, 11 മണിയൂര്‍ ഈസ്റ്റ്, 12 മണിയൂര്‍ സൗത്ത്, 14 മുതുവന, 15 കുന്നത്ത്കര, 17 കരുവഞ്ചേരി, 18 പാലയാട്. പട്ടികജാതി സംവരണം- വാര്‍ഡ് 19 പതിയാരക്കര സൗത്ത്.

തിരുവള്ളൂര്‍- വാര്‍ഡ് 05 തിരുവള്ളൂര്‍ സെന്റര്‍, 06 തിരുവള്ളൂര്‍ നോര്‍ത്ത്, 08 കാഞ്ഞിരാട്ടുതറ, 09 നെടുമ്പ്രമണ്ണ, 10 ചാനിയം കടവ്, 13 കന്നിനട, 14 തോടന്നൂര്‍ നോര്‍ത്ത്, 16 ആര്യന്നൂര്‍, 19 ചെമ്മരത്തൂര്‍ നോര്‍ത്ത്, 20 കോട്ടപ്പള്ളി നോര്‍ത്ത്. പട്ടികജാതി സംവരണം-വാര്‍ഡ് 12 തിരുവള്ളൂര്‍ സൗത്ത്.

തുറയൂര്‍- വാര്‍ഡ് 03 തോലേരി, 04 കുലുപ്പ, 05 ഇരിങ്ങത്ത് നോര്‍ത്ത്, 09 ചൂരക്കാട്, 11 കുന്നംവയല്‍, 12 മലോല്‍താഴ. പട്ടികജാതി സ്ത്രീ-വാര്‍ഡ് 01 ചിറക്കര. പട്ടികജാതി-വാര്‍ഡ് 10 ആക്കൂല്‍.

കീഴരിയൂര്‍- വാര്‍ഡ് 01 വടക്കുംമുറി, 02 കീഴരിയൂര്‍ വെസ്റ്റ്, 04 നടുവത്തൂര്‍, 05 മണപ്പാട്ടില്‍താഴ, 06 കുന്നോത്ത്മുക്ക്, 07 നമ്പ്രത്ത്കര, 09 നടുവത്തൂര്‍ സൗത്ത്. പട്ടികജാതി സംവരണം- വാര്‍ഡ് 13 കോരപ്ര.

തിക്കോടി- വാര്‍ഡ് 01 തൃക്കോട്ടൂര്‍ വെസ്റ്റ്, 03 പള്ളിക്കര നോര്‍ത്ത്, 04 പള്ളിക്കര സെന്റര്‍, 05 പള്ളിക്കര സൗത്ത്, 07 കിടഞ്ഞിക്കുന്ന്, 08 പുറക്കാട്, 09 പുറക്കാട് വെസ്റ്റ്, 12 പാലൂര്‍, 15 തിക്കോടി അങ്ങാടി. പട്ടികജാതി സംവരണം-വാര്‍ഡ് 13 പാലൂര്‍ വെസ്റ്റ്.

മേപ്പയ്യൂര്‍- 01 കീഴ്പ്പയ്യൂര്‍, 02 ജനകീയമുക്ക്, 03 മേപ്പയ്യൂര്‍, 04 എടത്തില്‍മുക്ക്, 06 ചങ്ങരംവെള്ളി, 08 മേപ്പയ്യൂര്‍ ടൗണ്‍, 09 കൊഴുക്കല്ലൂര്‍, 12 നരക്കോട്, 13 മരുതേരിപറമ്പ്. പട്ടികജാതി സംവരണം-വാര്‍ഡ് 07 കായലാട്.

ചെറുവണ്ണൂര്‍- വാര്‍ഡ് 01 കോവുപുറം, 03 മഠത്തില്‍മുക്ക്, 04 പാറപ്പുറം, 05 കുട്ടോത്ത്, 13 മുയിപ്പോത്ത്, 14 വെണ്ണാറോട്, 15 കക്കറമുക്ക്. പട്ടികജാതി സ്ത്രീ-വാര്‍ഡ് 06 എടക്കയില്‍. പട്ടികജാതി-വാര്‍ഡ്-വാര്‍ഡ് 11 വിയ്യഞ്ചിറ.

നൊച്ചാട്- വാര്‍ഡ് 02 വാല്യക്കോട്, 04 കളോളിപ്പൊയില്‍, 05 ചേനോളി, 06 പുറ്റാട്, 07 നടുക്കണ്ടിപ്പാറ, 08 കായല്‍മുക്ക്, 10 വെള്ളിയൂര്‍, 16 രാമല്ലൂര്‍. പട്ടികജാതി സ്ത്രീ-വാര്‍ഡ് 09 വാളൂര്‍. പട്ടികജാതി- വാര്‍ഡ് 15 നൊച്ചാട്.

ചങ്ങരോത്ത്- വാര്‍ഡ് 02 കൈതേരിമുക്ക്, 03 തോട്ടത്താംകണ്ടി, 04 കുന്നശ്ശേരി, 07 ആവടുക്ക, 08 പന്തിരിക്കര, 10 വിളയാറ, 12 കടിയങ്ങാട്, 13 കല്ലൂര്‍, 16 കണ്ണാട്ടി. പട്ടികജാതി സ്ത്രീ-വാര്‍ഡ് 15 മുതുവണ്ണാച്ച. പട്ടികജാതി-വാര്‍ഡ് 06 പട്ടാണിപ്പാറ.

കായണ്ണ- വാര്‍ഡ് 01 കക്കാട്, 04 പാറമുതു, 05 അമ്പാഴപ്പാറ, 09 പാടിക്കുന്ന്, 11 നീലിക്കുന്ന്, 12 മുണ്ടുവയല്‍, 13 നമ്പ്രംകുന്ന്. പട്ടികജാതി സംവരണം-വാര്‍ഡ് 10 മരപ്പറ്റ.

കൂത്താളി- വാര്‍ഡ് 02 കമ്മോത്ത്, 03 കൂത്താളി, 06 കണ്ണോത്ത്, 07 തണ്ടോറപ്പാറ, 08 കൊരട്ടി, 09 പനക്കാട്, 11 പൈതോത്ത്. പട്ടികജാതി സംവരണം-വാര്‍ഡ് 12 കൂത്താളിതെരു.

ചക്കിട്ടപ്പാറ- വാര്‍ഡ് 03 കുറത്തിപ്പാറ, 06 ചെങ്കോട്ടകൊല്ലി, 08 പ്ലാന്റേഷന്‍, 09 നരിനട, 13 കുളത്തുവയല്‍, 14 താന്നിയോട്, 15 കുളത്തുംതറ. പട്ടികജാതി സ്ത്രീ-വാര്‍ഡ് 11 പെരുവണ്ണാമൂഴി. പട്ടികജാതി സംവരണം-വാര്‍ഡ് 07 ഇളങ്കാട്.

പേരാമ്പ്ര- വാര്‍ഡ് 01 എടവരാട്, 02 കൈപ്രം, 04 കല്ലോട് സൗത്ത്, 06 മൊയോത്ത്ചാല്‍, 07 മേഞ്ഞാണ്യം, 12 പേരാമ്പ്ര ടൗണ്‍, 13 കക്കാട്, 14 അമ്പാളിത്താഴ, 18 എരവട്ടൂര്‍. പട്ടികജാതി സ്ത്രീ-03 കല്ലോട് നോര്‍ത്ത്. പട്ടികജാതി സംവരണം-വാര്‍ഡ് 10 മരുതേരി.

ഇന്ന് (സെപ്തംബര്‍ 30ന്) ബാലുശ്ശേരി, നടുവണ്ണൂര്‍, കോട്ടൂര്‍, ഉള്ള്യേരി, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട്, കക്കോടി, ചേളന്നൂര്‍ , കാക്കൂര്‍, നന്മണ്ട , നരിക്കുനി, തലക്കുളത്തൂര്‍, തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത, മടവൂര്‍, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടക്കും. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സംവരണവാര്‍ഡ് നറുക്കെടുപ്പ് സമയം ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് ഒരു മണി മുതല്‍ 1.15 വരെയായിരിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു