ചികിത്സ കിട്ടാതെ ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: കർശന നടപടി വേണം

എം.എസ് ഭുവനചന്ദ്രൻ
ശിവസേന സംസ്ഥാന പ്രസിഡണ്ട്

മലപ്പുറം >> കീഴ്ശ്ശേരി സ്വദേശിയായ പൂർണ്ണ ഗർഭിണിക്ക് ചികിത്സ ലഭിക്കാതെ ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം. എസ് ഭുവന ചന്ദ്രൻ ആവശ്യപ്പെട്ടു.

പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച യുവതിയെ വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ ശേഷമാണ് പരിശോധനയ്ക്ക് പോലും വിധേയമാക്കിയത്. ചികിത്സാ രംഗത്ത് ലോകത്തിന് തന്നെ മാതൃക എന്നവകാശപ്പെടുന്ന കേരളത്തിലാണ് ഈ ദാരുണ സംഭവം. യുവതിയോട് ആശുപത്രി അധികൃതർ കാണിച്ച ഈ ക്രൂരതയിൽ മലയാളിയും ലജ്ജിച്ച് തല താഴ്ത്തേണ്ട സാഹചര്യമാണന്ന് അദ്ദേഹം പറഞ്ഞു.

കൊട്ടിഘോഷിച്ച സർക്കാറിൻ്റെ കൊവിഡ് പ്രവർത്തനങ്ങൾ എല്ലാം താളം തെറ്റിയത് മൂലം ഗുരുതര പ്രതിസന്ധിയാണ് ഇന്ന് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകരുടെ കുറവും വെൻറിലേറ്ററുകളുടെ അപര്യാപ്തതയും ഉൾപ്പടെയുള്ള അസൗകര്യം കാരണം കൊവിഡ് മരണങ്ങൾ അനുദിനം വർദ്ധിക്കുകയാണ് .
മനുഷ്യ ജീവന് വില കൽപ്പിക്കാതെ ഇല്ലാത്ത അവാർഡുകളുടെ പേരിലുള്ള മേനി പറച്ചിൽ മാത്രമാണ് ഇന്ന് കേരളത്തിലെ ആരോഗ്യ രംഗത്ത് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു