ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്ല

ന്യൂഡൽഹി >> ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇന്ന് കേന്ദ്രവുമായുള്ള യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത്.

സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യമെന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന തീരുമാനം എടുത്തിരിക്കുന്നത്. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഇതേ നിലപാടാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സ്വീകരിച്ചത്.

തമിഴ്‌നാട്, അസാം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഉപേക്ഷിച്ചിട്ടുണ്ട്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ തിയതി ഉടനെ പ്രഖ്യാപിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു