കോഴിക്കോട് >> ഗുരുജയന്തിദിനത്തിലെ കരിദിനാചരണം സിപിഎം നീക്കം പ്രതിഷേധാർഹം. ശ്രീനാരായണ ഗുരുദേവൻ്റെ ജയന്തി ദിനമായ സെപ്തം 2 കേരളത്തിൽ കരിദിനമായി ആചരിക്കാനുള്ള സി പി എം നീക്കം പ്രതിഷേധാർഹമാണെന്നും സി പി എം നേതൃത്വം കരിദിനാചരണത്തിൽ നിന്ന് പിൻമാറണമെന്നും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളവും സെക്രട്ടറി സുധീഷ് കേശവപുരിയും ആവശ്യപ്പെട്ടു.
ഗുരുദേവൻ്റെ കഴുത്തിൽ കുരുക്കിട്ട് ഘോഷയാത്ര നടത്തി ശ്രീനാരായണീയരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ച സി പി എം ആ മുറിവിൽ മുളക് തേക്കുന്ന നടപടിയാണ് ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും ശ്രീനാരായണീയർ ഇത്തരം കടുത്ത ഗുരുനിന്ദക്ക് എതിരെ ശക്തമായ തിരിച്ചടി നൽകുവാൻ തെയ്യാറാകണമെന്നും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ആഹ്വാനം ചെയ്തു.