ഗവ. ഐ.ടി.ഐ അഡ്മിഷന്‍ : 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കോഴിക്കോട് >> ഗവ. ഐ.ടി.ഐകളിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേയ്ക്ക് www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റിലൂടെ സെപ്തംബര്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇതോടൊപ്പം തിരുവമ്പാടി ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ഇലക്ട്രീഷ്യന്‍ എന്നീ ദ്വിവത്സര ട്രേഡുകളിലേയ്ക്കും ഏകവത്സര കോഴ്‌സായ പ്ലംബര്‍ ട്രേഡിലേയ്ക്കും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 100 രൂപയാണ് അപേക്ഷാഫീസ്. റാങ്ക് ലിസ്റ്റ്, കൗണ്‍സിലിംഗ് തീയതി എന്നിവ ഐ.ടി.ഐയുടെ വെബ് സൈറ്റായ www.itithiruvambadi.kerala.gov.in-ല്‍ പ്രസിദ്ധീകരിക്കും.

അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ കൗണ്‍സിലിംഗ് വരെയുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേന അപേക്ഷകര്‍ക്ക് ലഭിക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍/കമ്പ്യൂട്ടര്‍ വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2254070.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു