ഖത്തര്‍ മലയാളീസ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

ദോഹ >> കോവിഡ് കാലത്ത് വേര്‍തിരിവില്ലാതെ സ്‌നേഹവും കരുതലും നല്‍കിയ ഖത്തറിനു പിന്തുണ അര്‍പ്പിച്ചു ഖത്തര്‍ മലയാളികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വേറിട്ട അനുഭവമായി.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രതിനിധികളായ സന്തോഷ് കുമാര്‍, ജുട്ടാസ് പോള്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ബ്ലഡ് ഡോണര്‍ സെന്ററിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ രക്തബാങ്കുകളില്‍ രക്തത്തിനു ക്ഷാമം അനുഭവപ്പെടുന്നുവെന്ന വാര്‍ത്തകള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോര്‍ഡിനേറ്റര്‍ ബിലാല്‍ പറഞ്ഞു. ക്യാമ്പില്‍ 139 പേരാണ് രക്തം ദാനം ചെയ്തത്.

ചീഫ് അഡ്മിന്‍ ബിജു സ്‌കറിയ, ബിലാല്‍ കെ.ടി, നംശീര്‍ ബദേരി, സലീം, സന്തോഷ് , അര്‍ഷാദ്, നൗഫല്‍, റഷീദ്, ഇര്‍ഫാന്‍, ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി. രക്ത ദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പ്രായോജകരായ ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ പ്രിവിലേജ് കാര്‍ഡ് നല്‍കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു