ക്ഷേത്ര കുളത്തിൽ മീൻ വളർത്തൽ: ഉത്തരവ് പിൻവലിക്കുക: ശിവസേന

കോഴിക്കോട് >> കോഴിക്കോട് നഗരത്തിലെ ബിലാത്തികുളം ശിവ ക്ഷേത്രകുളം, തിരുവണ്ണൂർ ക്ഷേത്രകുളം തുടങ്ങി ക്ഷേത്ര കുളങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ മീൻ വളർത്തൽ പദ്ധതി നടപ്പിലാക്കാൻ മത്സ്യഫെഡിന് അനുമതി നൽകിയ കോഴിക്കോട് കോർപ്പറേഷൻ തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി ആണെന്നും ഇതിൽ നിന്നും ഉടൻ നഗരസഭ പിന്മാറണമെന്നും ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു,

ക്ഷേത്ര കുളങ്ങൾ വെറുമൊരു ജലാശയങ്ങൾ മാത്രമല്ല അതിന് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധമുണ്ട്,ക്ഷേത്ര കുളത്തിലെ മീനുകളെ ചൈതന്യത്തിന്റെ പ്രതിരൂപമായാണ് ഭക്തർ കണക്കാക്കുന്നത്. അത് കൊണ്ടാണ് ഭക്തർ മീനൂട്ട്‌ നടത്തിയും പ്രസാദം ഭക്ഷണമായും നൽകിയും അവയെ പരിപാലിച്ച് പോരുന്നത്.
ക്ഷേത്ര കുളങ്ങളെ വെറുമൊരു മീൻ വളർത്തൽ കേന്ദ്രമാക്കി മാറ്റി അതിന്റെ പവിത്രത നശിപ്പിക്കുവാനാണ് അധികാരികൾ ശ്രമിക്കുന്നത് എന്ന് ശിവസേന ചൂണ്ടിക്കാട്ടി.

ക്ഷേത്രങ്ങൾക്കും ക്ഷേത്ര ആചാരങ്ങൾക്കുമെതിരെ സർക്കാർ നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയായാണ് ഇത്.
ഇത്തരം നടപടികൾ പിൻവലിച്ചില്ലെങ്കിൽ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുവാനും
ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ല പ്രസിഡണ്ട് ബിജുവരപ്പുറത്ത് ഉദ്ഘാടനം ചെയ്തു – ജില്ല സെക്രട്ടറി ഷിബു ചെമ്മലത്തൂർ – ഷാജി രാഘവ പണിക്കർ – പത്മകുമാർ മൂഴിക്കൽ-
രഞ്ജിത്ത് മേത്തോട്ട് താഴം – യുവസേന കോ: ഓർഡിനേറ്റർമാരായ സൂരജ് മേടമ്മൽ – ശ്രീജിത്ത് മായനാട്- വനിതസേന കോ: ഓർഡിനേറ്റർ ബിന്ദു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു