ക്ഷേത്രത്തിന് മുന്നിലെ കരിദിനാചരണം പ്രതിഷേധം

കോഴിക്കോട് >> ഹൈന്ദവ സമൂഹത്തിൻ്റെ പ്രമുഖ ആരാധനാലയമായ വളയനാട് ദേവി ക്ഷേത്രനടയിൽ മുന്നിൽ വെച്ച് മുദ്രാവാക്യം വിളിച്ച് കരിദിനമാചരിച്ച കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നടപടി പ്രതിഷേധാർഹവും അങ്ങേയറ്റം അപലപനീയവുമാണെന്ന് പ്രോഗ്രസ്സീവ് ഹിന്ദു ഫോറം കമ്മറ്റി യോഗം കുറ്റപ്പെടുത്തി.

ക്ഷേത്രത്തിന് മുന്നിൽ ഇത്തരം സമരാഭാസം നടത്തിയതിലൂടെ സി പി എമ്മിൻ്റെ ഹിന്ദു വിരുദ്ധത ഒന്നു കൂടെ വെളിപ്പെട്ടിരിക്കുകയാണ്. ഹിന്ദു സമൂഹം തിരിച്ചറിവ് കാണിക്കണമെന്നും സമരം നടത്താൻ ഒത്താശ ചെയ്ത ക്ഷേത്ര ജീവനക്കാർക്കെതിരെയും ട്രസ്റ്റി ബോർഡ് മെമ്പർമാർക്കെതിരെയും കർശന നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ വൈസ് ചെയർമാൻ ടി.ഷനൂബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീഷ് കേശവപുരി, കെ.ബിനുകുമാർ, അഡ്വ.എസ് രവീന്ദ്രൻ ,സിബിൻ ഹരിദാസ് മണ്ണാർക്കാട്, സന്തോഷ് മലമ്പുഴ, നവീൻ ആര്യ, ശ്രീ കാന്ത് നമ്പൂതിരി ,രാജീവ് കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു