കോവിഡ് : മരണ വീട്ടിൽ രോഗവാഹകൻ; വീട് സന്ദര്‍ശിച്ചര്‍ ജാഗ്രത പാലിക്കണം

കോഴിക്കോട് >> ചേവരമ്പലത്ത് വെള്ളിയാഴ്ച മരണപ്പെട്ട പൗരപ്രമുഖനും വ്യാപാരിയുമായ വ്യക്തിയുടെ വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക. വീട് സന്ദര്‍ശിച്ചത് നിരവധി പേര്‍. ഇതിൽ ഡെപ്യൂട്ടി മേയര്‍ അടക്കമുള്ള പ്രമുഖർ വീട് സന്ദര്‍ശിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ വേറെയും നിരവധി പ്രമുഖര്‍ മരണ വീട് സന്ദര്‍ശിച്ചതായി പറയുന്നു.
അതേസമയം ചേവരമ്പലത്തുള്ള ഹോട്ടല്‍ കോവിഡ് ബാധിച്ച വ്യക്തിയാണ് നടത്തി വരുന്നത്. പരിശോധനക്ക് രണ്ട് ദിവസം മുമ്പ് വരെ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്‍പുള്ള ഏതാനും ദിവസം വരെ അവിടെ സന്ദര്‍ശിച്ചവരും ക്വാറന്റൈനില്‍ പോകേണ്ടി വരും.
എന്നാല്‍ കോവിഡ് രോഗിയുമായി ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. അതിനാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് 24ാം വാര്‍ഡ് (കുടില്‍തോട്) കൗണ്‍സിലര്‍ വി.ടി സത്യന്‍ പറഞ്ഞു.
സ്ഥാപനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ തുടര്‍ നടപടികള്‍ വൈകാതെ ഉണ്ടാകമെന്നാണ് കരുതുന്നതെന്ന് ചേവരമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഇ.പി സുരേഷ് കുമാര്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു