കോവിഡ് പ്രശ്നമില്ല: ശുദ്ധമാംസം ഇനി നമ്മുടെ നാട്ടിൽ

മലബാർ മീറ്റ് ഇനി
കൈ എത്തും ദൂരത്ത്

ഉദ്ഘാടനം ഒക്ടോബർ 5 ന്
വൈകീട്ട് 4ന്

കോഴിക്കോട് >> ഭക്ഷണ കാര്യത്തിൽ കോഴിക്കോട്ടുകാരെ കവച്ചു വയ്ക്കാൻ ആരുമില്ല. അതുപോലെ ഭക്ഷണ വിപണന രംഗത്ത് വൃത്തിയും ശുദ്ധിയും കാത്തു സൂക്ഷിക്കുന്നവരിലും മുന്നിലാണ്. ഇതല്ലാം കൊവിഡ് കാലത്ത് ഗുണകരമാണ്‌.

പാകം ചെയ്യാൻ എളുപ്പമാക്കുന്ന ഭക്ഷണ സാധനങ്ങൾ വിപണിയിൽ എത്തിയാൽ അവിടേക്ക് മാത്രമാകും നമ്മുടെ യാത്ര. ഈ സാഹചര്യത്തിലാണ് കോഴിക്കോട് നഗരത്തിൽ മലബാർ മീറ്റിൻ്റെ ഔട്ട് ലറ്റ് സിവിൽ സ്‌റ്റേഷന് സമീപം നാസ് ഫുഡ് ഒക്ടോബർ അഞ്ചിന് തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് എ.പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നത്.

വയനാട് ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ സിവിൽ സ്‌റ്റേഷനിലെ മലബാർ മീറ്റ് ഔട്ട്ലറ്റിൽ അംഗീകൃത ഹലാൽ സർട്ടിഫിക്കറ്റോട് കൂടിയ ആട്, ബീഫ് , താറാവ്, കോഴി , പോത്ത് എന്നി ശുദ്ധമാംസത്തിൻ്റെ കേന്ദ്രമാണ്. വിവിധ മാംസഭക്ഷണം പാകം ചെയ്യുന്നതിന് സൗകര്യത്തിനായി വിവിധ രീതിയിലുള്ള, വലുപ്പത്തിലുള്ള കഷ്ണങ്ങളാണ് ലഭിക്കുക. കറിക്കട്ട്, ബിരിയാണികട്ട്, കട് ലറ്റ്, ചിക്കൻ ബ്രസ്റ്റ്, ഹോൾ ചിക്കൻ, ചിക്കൻ ഗിബലറ്റ്സ് എന്നിവയും ലഭ്യമാണ്. ഇതോടൊപ്പം മസാല ചേർത്ത മാംസങ്ങളും വിൽപ്പനക്കുണ്ട്.

സിവിൽ സ്റ്റേഷൻ പെരിങ്ങാട്ട് ബിൽഡിംഗിൽ വാഹന പാർക്കിംഗ് സൗകര്യത്തോടെ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ തുറന്നു പ്രവർത്തിക്കും. തിരക്ക് ഒഴിവാക്കാൻ ബുക്കിംങ്ങ് സൗകര്യവുമുണ്ട്. ബന്ധപ്പെടാൻ 7736 768062, 9539 268062 നമ്പറുകളിൽ വിളിക്കാം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു