കോഴിക്കോട് വാഹനങ്ങൾ ഇനി കെ.എൽ 85 ലും ഇറങ്ങും

രാമനാട്ടുകര സബ് ആർ.ടി.ഒ
ട്രാൻസ്പോർട്ട് ഓഫീസ്
ഉദ്ഘാടനം ചെയ്തു

കോഴിക്കോട് >> താലൂക്കിൽ പുതിയതായി അനുവദിക്കപ്പെട്ട രാമനാട്ടുകര (ഫറോക്ക്) സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി കെ സി മമ്മദ് കോയ എം എൽ.എ സഹ അധ്യക്ഷനായിരുന്നു.

ചുങ്കം ഐമാക്സ് ടവറിന്റെ മുകൾ നില വാടകയ്ക്കെടുത്താണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. 4000 ചതുരശ്ര അടി സൗകര്യമുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ്, ടാക്സ്, പെർമിറ്റ്, ആർസിസി ട്രാൻസ്ഫർ, പിഴയടയ്ക്കൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് പരിശോധന തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. കെ എൽ 85 ആണ് ഇവിടെ അനുവദിച്ച രജിസ്ട്രേഷൻ നമ്പർ. ജോയിൻ്റ് ആർടിഒ, ജോയിൻറ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, രണ്ട് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, മൂന്ന് ക്ലർക്കുമാർ എന്നിങ്ങനെ 7 ഉദ്യോഗസ്ഥരാണ് ഓഫീസിലുള്ളത്.

പി ടി എ റഹീം എം എൽ എ ഓഫീസ് കോഡ് പ്രകാശനം ചെയ്തു. ഫറോക്ക് മുൻസിപ്പൽ ചെയർപേഴ്സൺ കമറു ലൈല, രാമനാട്ടുകര മുൻസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അജയകുമാർ, നഗരസഭാ കൗൺസിലർമാരായ പി ഹാഷിഫ് , പ്രകാശ് കറുത്തേടത്ത്, ട്രാൻപോർട്ട് കമ്മീഷണർ എം ആർ അജിത് കുമാർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ടി സി വിനേഷ്, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇ മോഹൻദാസ് സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു