കോഴിക്കോട് അറിയിപ്പുകൾ

സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍
രജിസ്ട്രേഷന്‍ ക്യാന്‍സല്‍
ചെയ്യണം

നഗരകാര്യ വകുപ്പില്‍ നിന്നും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം രജിസ്ട്രേഷന്‍ നേടിയിട്ടുളള എഞ്ചിനീയര്‍/ആര്‍ക്കിടെക്റ്റ്/സൂപ്പര്‍വൈസര്‍ എന്നിവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലോ അനുബന്ധ സര്‍വ്വീസുകളിലോ സേവനത്തില്‍ പ്രവേശിക്കുന്ന പക്ഷം രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നഗരകാര്യ വകുപ്പ്് റീജിയനല്‍ ജോയിന്റെ ഡയറക്ടര്‍ അറിയിച്ചു. സര്‍വ്വീസില്‍ പ്രവേശിച്ചതിനു ശേഷവും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കെട്ടിട നിര്‍മ്മാണ പ്ലാനും അപേക്ഷകളും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്നതായി പരാതി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇത്തരത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യും. ഫോണ്‍ : 0495 2720340.

ഭൂമി ലേലം

താമരശ്ശേരി താലൂക്ക് കിഴക്കോത്ത് വില്ലേജില്‍ കിഴക്കോത്ത് ദേശത്ത് റീ.സ. 75/5 ല്‍പ്പെട്ട മൂന്ന് സെന്റ് ഭൂമിയുടെ ലേലം സെപ്തംബര്‍ 24 ന് കിഴക്കോത്ത് വില്ലേജ് ഓഫീസില്‍ നടക്കും.

വിവിധ തസ്തികകളിലേക്ക്
പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വിവിധ തസ്തികകളിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 21 തസ്തികകളിലേക്കും ജില്ലാ തലത്തില്‍ ഒരു തസ്തികയിലേക്കും എന്‍സിഎ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 4 തസ്തികകളിലേക്കും ജില്ലാ തലത്തില്‍ ഒരു തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപനം കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് ബ്രിഗേഡിലേക്ക്
അപേക്ഷ ക്ഷണിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോവിഡ് ബ്രിഗേഡ് വഴി മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ യോഗ്യത – എംബിബിഎസ് ആന്‍ഡ് ടിസിഎംസി രജിസ്ട്രേഷന്‍, ലാബ് ടെക്നീഷ്യന്‍ – ഡിഎംഎല്‍ടി/ബിഎസ് സി എംഎല്‍ടി വിത്ത് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, സ്റ്റാഫ് നേഴ്സ് – ജിഎന്‍എം/ബിഎസ് സി നേഴ്സിംഗ്, കേരള നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി 21 നും 45 വയസ്സിനുമിടയില്‍. http://covid19jagratha.kerala.nic.in/home/covidBrigade ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

കോഴി വളര്‍ത്തലില്‍
ഓണ്‍ലൈന്‍ പരിശീലനം

‘ബ്രോയിലര്‍ കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 24, 25 തീയതികളില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഉണ്ടായിരിക്കുമെന്ന് അസി.ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ 4.30 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ക്ക് പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ 9188522709 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്ത്, രജിസ്റ്റര്‍ ചെയ്യാം. വോയിസ് മെസ്സേജ് പരിഗണിക്കില്ല.

വാഹന ലേലം

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പെരുവണ്ണാമൂഴി, മേപ്പയ്യൂര്‍, കുറ്റ്യാടി, കൊയിലാണ്ടി, എടച്ചേരി പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുളളതും അവകാശികള്‍ ഇല്ലാത്തതുമായ 45 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡ് മുഖേന ഇ ഓക്ഷന്‍ വഴി ഒക്ടോബര്‍ 28 ന് രാവിലെ 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തുമെന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു. താത്പര്യമുളളവര്‍ക്ക് spkkdrl.pol@kerala.gov.in എന്ന വെബ്സൈറ്റില്‍ എംഎസ്ടിസി ലിമിറ്റഡ് നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0496 2523031.

കോവിഡ് ബ്രിഗേഡ്
പ്രവര്‍ത്തനം തുടങ്ങി

അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവ് രോഗികളെ സഹായിക്കുന്നതിന് കോവിഡ് ബ്രിഗേഡ് പ്രവര്‍ത്തനം തുടങ്ങി. വീടുകളില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സഹായം നല്‍കുന്നതിനാണ് യൂണിറ്റ് രൂപീകരിച്ചത്. ആവശ്യമായ സുരക്ഷ സാമഗ്രികള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. അഴിയൂരിലെ 18 അംഗ കോവിഡ് ബ്രിഗേഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ഇവര്‍ക്ക് പിപിഇ കിറ്റ്, മാസ്‌ക്ക്, കൈയുറ, സാനിറ്റൈസര്‍ എന്നിവയുംനല്‍കി. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ പരിശീലനം ഉല്‍ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കോവിഡ് ചുമതല നിര്‍വ്വഹിക്കുന്ന അധ്യാപകരായ രാഹുല്‍ ശിവ, സലീഷ് കുമാര്‍, കെ.പി.പ്രിജിത്ത് കുമാര്‍, സി.കെ. സാജിത്ത്, ആര്‍.പി.റിയാസ്, കെ.സജേഷ് കുമാര്‍, എം.രതീഷ് എന്നിവര്‍ സംസാരിച്ചു. നിലവില്‍ 35 പോസറ്റീവ് രോഗികള്‍ വീടുകളില്‍ ചികില്‍സയിലുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കത്തവരെയാണ് വീട്ടില്‍ താമസിപ്പിക്കുന്നത്. രോഗികള്‍ക്കുള്ള സഹായം, കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരെ സഹായിക്കല്‍, പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, വാര്‍ഡ് തലത്തില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലം കണ്ടെത്തി അറിയിക്കല്‍, മരണം, വിവാഹം എന്നിവിടങളിലെ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്തല്‍ എന്നിവയാണ് അംഗങ്ങളുടെ ചുമതല.

ഐടിഐ പ്രവേശനം-
തീയതി നീട്ടി

കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ (ഫാക്ടറി തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ബാങ്ക്, കോ ഓപ്പറേറ്റീവ് ബാങ്ക് തൊഴിലാളികള്‍) തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം ഐടിഐ പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 28 വരെ നീട്ടി. 12 ഐടിഐകളിലെ 13 ട്രേഡുകളിലേക്ക് www.labourwelfarefundboard.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ -0495 2372480.

വാഹന ടെണ്ടര്‍

വനിത ശിശുവികസന വകുപ്പ് ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ് ഓഫീസിന്റെ ഉപയോഗത്തിനായി 2021 മാര്‍ച്ച് 31 വരെ വാടകയ്ക്ക് വാഹനം നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍/സ്ഥാനപത്തില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 28 ന് രണ്ട് മണി വരെ. ഫോണ്‍ : 0496 2705228

സൈറ്റ് എഞ്ചിനീയര്‍ നിയമനം-
വിരമിച്ചവര്‍ക്ക് അവസരം

സംസ്ഥാന സര്‍ക്കാറിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്ക് കോഴിക്കോട് ക്യാമ്പസില്‍ സൈറ്റ് എഞ്ചിനീയറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അസി.എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ചവരെ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ കോഴിക്കോട് വെളളിമാടുകുന്ന് സോഷ്യല്‍ ജസ്റ്റിസ് കോംപ്ലക്സിലെ ജെന്‍ഡര്‍ പാര്‍ക്ക് മാനേജറുടെ ഓഫീസില്‍ സെപ്തംബര്‍ 24 ന് ഉച്ചയ്ക്ക രണ്ട് മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് മാനേജര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു