കെ.പി.ഉസ്മാൻ ഹാജി അന്തരിച്ചു

മാഹി >> പാറാലിലെ പൗരപ്രമുഖനും പറാൽ ജുമാഅ മസ്ജിദ്‌ മുൻ പ്രസിഡണ്ടും, മാഹി സീനിയർ കോ ഓപറേറ്റീവ്‌ ഇൻസ്പക്ടറും ആയിരുന്ന കെ പി ഉസ്മാൻ ഹാജി (77) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഖബറടക്കം ഇന്ന് പറാൽ ജുമാഅ മസ്ജിദ്‌ ഖബർസ്ഥാനിൽ.

കെ.പി.ഉസ്മാൻ ഹാജി

മടപ്പള്ളി കൊല്ലെഗിലും ഫാറൂഖ് കോളജിലുമായി വിദ്യാഭ്യാസം. 35 വർഷത്തിലധികം ഗൾഫിലായിരുന്നു .
എടോളിൽ അബുഹാജി കേളോത്ത് പൊന്നാത്ത്‌ സൈനബ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്
ഭാര്യ: ഹമീദ. മക്കൾ: ഡോ: ഫൈസൽ ഉസ്മാൻ (അബൂദാബി) ഫാദിൽ ഉസ്മാൻ (ദുബായ്), സനിയ, ഷൈമ (അമേരിക്ക)
മരുമക്കൾ: റയീസ്‌ (കോഴിക്കോട്), ഫൈസൽ (അമേരിക്ക), ബഹ് ലി (കണ്ണൂർ), റഹ്ബ (കണ്ണൂർ). സഹോദരങ്ങൾ: പരേതരായ കെ. പി. ഹസ്സൻ ഹാജി (ജെ ഡി റ്റി), കെ.പി. ബഷീർ ഹാജി ( പുതുശ്ശേരി മൈനോറിറ്റി സെൽ മെമ്പർ).

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു