കോഴിക്കോട് >> സ്ത്രീയുടെ കാലുകൾ ചർച്ചയാകുമ്പോൾ അതിനൊപ്പം നിലയുറപ്പിച്ച് സ്ത്രീയെ സംരക്ഷിക്കുക എന്നത് ആരോഗ്യമുള്ള മനസുകളുടെ ആരോഗ്യ നിലപാടാണ്. ഇതിൽ സ്ത്രീക്കൊപ്പം പുരുഷമ നസുകളും അണിചേരുമ്പോൾ ആക്രമിക്കപ്പെടുന്ന സ്ത്രീക് ഐക്യദാർഢ്യമാകും.
കാലുകളുടെ ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട യുവനടി അനശ്വര രാജന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള വി ഹാവ് ലെഗ്സ് കാമ്പയിനൊപ്പം ഗൃഹലക്ഷ്മിയും പങ്കുചേരുന്ന വാർത്തയും സമൂഹത്തിൽ വൈറലാകുന്നു. ഒരു മാദ്ധ്യമ സ്ഥാപനത്തിൻ്റെ ശക്തമായ പിന്തുണ സ്ത്രീക്കും, സൈബർ ആകമികൾക്ക് ഇതിലൂടെ ശക്തമായ താക്കീതുമാണ് നൽകുന്നത്.
ഒക്ടോബര്‍ ഒന്നാം ലക്കം ഗൃഹലക്ഷ്മിയിൽ ഇക്കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്. ‘കാലുകളെ ആര്‍ക്കാണ് പേടി’ എന്ന പ്രത്യേക ഫീച്ചറില്‍ ലിംഗഭേദമില്ലാതെ നമ്മുടെ പ്രമുഖ എഴുത്തുകാരും വിവിധ മേഖലയിലുള്ളവരും നിലപാട് വ്യക്തമാക്കുന്നുണ്ട്.
‘ശരീരത്തെയും മനസ്സിനെയും മുന്‍നിര്‍ത്തിയുള്ള സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ സമൂഹം എതിര്‍ക്കുന്നതിനുള്ള പ്രധാനകാരണം അവള് തങ്ങളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം പോകുമോ എന്ന ഭയമാണ്,’- എഴുത്തുകാരി ആര്. രാജശ്രീ ചർച്ചയിൽ അഭിപ്രായപ്പെടുന്നുണ്ട്. നടി എസ്തര് അനിലാണ് കവര്‍ഗേളായി എത്തുന്നത്. എസ്തറിന്റെ അഭിമുഖവും ഇതിൽ ഉള്‍പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

വായന വെറും വായനയായി മാറാതെ സമകാലിക വിഷയങ്ങളിൽ ഇടപെടലുകൾ നടത്തുന്ന മാദ്ധ്യമങ്ങളുടെ ശൈലി വീണ്ടും ഉറപ്പിക്കുന്നതാണ് ഗൃഹലക്ഷ്മി ഈ ചർച്ചയിലൂടെ നൽകുന്നത്.