കാലിക്കറ്റ് സർവകലാശാല: ബിരുദപ്രവേശനം ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം>> കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

http://cuonline.ac.in/ug/ എന്ന വെബ്സൈറ്റിൽ സ്റ്റുഡന്‍റ് ലോഗിന്‍ വഴി അലോട്മെന്റ് പരിശാധിക്കുകയും മാന്‍ഡേറ്ററി ഫീസ് അടച്ച് അലോട്മെന്റ് ഉറപ്പാക്കേണ്ടതാണ്.

ഫീസ് വിവരങ്ങൾ

എസ് സി/ എസ് ടി / ഒ.ഇ.സി-എസ്.സി / ഒ.ഇ.സി -എസ് ടി/ ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍: 115/- രൂപ
മറ്റുള്ളവര്‍: 480/- രൂപ പേയ്മെന്റ് നടത്തിയവര്‍ അവരുടെ ലോഗിനിൽ പേയ്മെന്റ് ഡീറ്റെയിൽസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

മാന്‍ഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 29.09.2020 ന് വൈകിട്ട് 5 മണി വരെ ലഭ്യമാവും. അലോട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്.

ഹയര്‍ ഓപ്ഷന്‍ ക്യാൻസലേഷൻ
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ
വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്.
ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്.
ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലാട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതാരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല.

ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ സ്വന്തം ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദാക്കാവുന്നതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു