കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണയം വച്ചു

കോഴിക്കോട് >> കാര്‍ഷിക ഉത്പ്പന്നങ്ങളെ കോര്‍പ്പറേറ്റ് മാനെജ്‌മെന്റുകള്‍ക്ക് പണയം വയ്ക്കുയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലെന്ന് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍.
കര്‍ഷക വിരുദ്ധ നയത്തിനെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കടിയങ്ങാട്ട് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായികുന്നു അദ്ദേഹം.

കര്‍ഷക വിരുദ്ധ നയത്തിനെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കടിയങ്ങാട്ട് നടത്തിയ ധര്‍ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

ജീവിതം വഴിമുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണ്. അതിനിടയിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ദ്രേഹകരമായ കാര്‍ഷിക ബില്‍കൂടെ കൊണ്ടു വന്നതും പാസാക്കിയെടുത്തതും.
ബഫര്‍ സോണുകള്‍ നടപ്പാക്കി മലയോര കര്‍ഷകരെ ദ്രോഹിക്കുകയാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍. വന്യജീവി സങ്കേതത്തിന്റെയും പരിസ്ഥിതിലോല മേഖലയുടെയും കാര്യങ്ങള്‍ പറഞ്ഞ് കര്‍ഷകരെ പട്ടിണിയിലാക്കാനും കുടിയിറക്കാനും ശ്രമിക്കുകയാണിവിടെ. കേന്ദ്രത്തിലും കേരളത്തിലും കര്‍ഷക ദ്രോഹ നയങ്ങളാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്.

യോഗത്തില്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. കെ.വി.രാഘവന്‍ മാസ്റ്റര്‍, പി.ടി വിജയന്‍ മാസ്റ്റര്‍, പി.വി. രാമചന്ദ്രന്‍ മാസറ്റര്‍ എന്‍.പി. വിജയന്‍, കെ.കെ. വിനോദന്‍, കല്ലൂര്‍ വിനോദന്‍, സി.കെ. രാഘവന്‍, സന്തോഷ് കോശി, എസ്. സുനന്ദ. പി. കൃഷ്ണന്‍, മാളിക്കണ്ടി അറഫ്., സുനില്‍ വി.സി, കെ. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു