കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കുറ്റ്യാടി >> കിഴക്കൻ മലയോരത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കുറ്റ്യാടിച്ചുരത്തിലെ രണ്ടാം വളവിലാണ് കാട്ടാനകൾ  തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചത്. മുറിക്കൊമ്പിക്കുന്നേൽ തോമസിൻ്റെ ഉടമസ്ഥതയിലുള്ള കുലക്കാറായ പൂവമ്പഴത്തോട്ടം പൂർണമായും നശിപ്പിച്ചു.കുറ്റ്യാടിയിൽ നിന്നെത്തിയ വനപാലകരും നാട്ടുകാരും ആനക്കൂട്ടത്തെ വനത്തിലേക്ക് മടക്കി ഓടിച്ചു.കാവിലുംപാറ പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ ജോർജിൻ്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
സ്ഥലം സന്ദർശിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു