കരിപ്പൂർ വിമാന ദുരന്തം: പൊലീസ് അന്വേഷണം പൂർത്തിയായി

പരിക്കേറ്റവർക്കും മരിച്ചവരുടെ
ആശ്രിതർക്കും തുടർ നടപടികൾ
വേഗത്തിലാകും

report: aswathi menon
കോഴിക്കോട് >> കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് കേരള പൊലീസ് പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പൂർത്തിയായി. വ്യോമയാന മന്ത്രാലയത്തിൻ്റെ സിവിൽ ഏവിയേഷൻ എയർക്രാഫ്റ്റ് അപകട റിപ്പോർട്ട് കൂടി ലഭിച്ചാൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. സംഭവ ദിവസം അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ഫൊറൻസിക്ക് വിദഗ്ദ്ധ പരിശോധന റിപ്പോർട്ടും ഇതോടൊപ്പം പൊലീസ് കൈമാറും.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റ യാത്രക്കാർക്കും നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുന്നതിന് പൊലീസ് റിപ്പോർട്ട് ഗുണകരമാകും. അപകടം നടന്ന് 45 ദിവസം കൊണ്ടാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കിയത്. മലപ്പുറം അഡീഷണൽ എസ്.പി: ജി.സാബുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

ആഗസ്റ്റ് ഏഴിന്‌ ദുബായിൽ നിന്ന് വൈകീട്ട് കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് 189 യാത്രക്കാരും ആറ് വിമാന ജോലിക്കാരുമായി പുറപ്പെട്ട “വന്ദേ ഭാരത് ” എയർ ഇന്ത്യയുടെ AXB 1344 B737 ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാത്രി 7.39 ന് ലാൻഡിംഗിനിടയിൽ തെന്നി റെൻ വേയ്ക്ക് പുറത്ത് മാറി അപകടത്തിൽ പെട്ടത്.

വിമാനത്താവളത്തിൽ ലാൻഡിംഗിനിടയിൽ വിമാനം തെന്നിമാറി മുപ്പതടി താഴ്ചയിലേക്ക് വീണു. വിമാനം രണ്ടായി പിളർന്നു. പൈലറ്റ് ക്യാപ്റ്റൻ ഡി.വി. സാട്ടേ തത്ക്ഷണം മരിച്ചു. സഹപൈലറ്റ് അഖിലേഷും മരിച്ചു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മിംസ്, ബേബി മെമ്മോറിയൽ, മെഡിക്കൽ കോളെജ്, കൊണ്ടോട്ടി സ്വകാര്യ ആശുപത്രികളിലും മറ്റു ആശുപത്രി പ്രവേശിപ്പിച്ചു. അപകടത്തിൽ തുടർ ദിവസങ്ങളിലായി 21 പേരാണ് മരിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു