കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷപ്പെട്ട ടാലന്റ് സ്‌ക്കൂൾ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു

വടക്കാങ്ങര >> കഴിഞ്ഞ മാസം കരിപ്പൂരില്‍ നടന്ന വിമാനാപകടത്തില്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട ടാലൻ്റ് സ്കൂളിലെ രണ്ടു കുട്ടികളെയും അവരുടെ കുടുംബത്തെയും സ്‌കൂള്‍ അധികൃതര്‍ സന്ദര്‍ശിച്ചു.

സി.കെ. കരീം സാഹിബിന്റെ പേരക്കുട്ടികളായ അഡ്വക്കറ്റ് സുല്‍ഫീക്കറിന്റെ മക്കളായ ഇഷൽ, ഇന്‍ഷ, മുഹമ്മദ് സീഷാന്‍ എന്നീ കുട്ടികളെയാണ് സന്ദര്‍ശിച്ചത്. രക്ഷപ്പെട്ട ഇവരുടെ മൂത്ത മകള്‍ ഇഷല്‍ അസാധാരണമായ ധീരതയോടെയും പക്വതയോടെയും നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

ഇഷലിന് സ്‌ക്കൂളിന്റെ സ്‌നേഹോപഹാരം നുസ്‌റത്തുൽ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം അബ്ദുല്ല, സ്‌ക്കൂള്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു