കാസർകോട് >> ജില്ലയിൽ കാലവർഷത്തിൽ ഒരു മരണം. മധൂർ വില്ലേജിൽ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരനാണ് (30) വയലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. മധൂർ വില്ലേജിൽ മൊഗറിൽ ഏഴുകുടുംബങ്ങളേ മാറ്റി പട്ളയിൽ മൂന്ന് കുടുംബങ്ങളേയും മാറ്റിപാർപ്പിച്ചു.
കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. മഞ്ചേശ്വരം താലൂക്കിൽ മാവ് വീണ് ഫെലിക്സ് ഡിസൂസയുടെ വീട് ഭാഗീകമായി തകർന്നു. കൊഡ്ല മെഗറുവിലെ അബ്ദുൾ അസീസിന്റെ വീട്, ബന്തടുക്ക വില്ലേജിലെ ബേത്തലം രാമകൃഷ്ണനയുടെ വീട്,
കുമ്പഡാജെ വില്ലേജിലെ ഉപ്പഗള മൂലയിലെ ലക്ഷ്മി നാരായണഭട്ടിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു,