ഓണം ഓൺലൈൻ ജനകീയസദസും കലാവിരുന്നും സംഘടിപ്പിച്ചു 

പേരാമ്പ്ര >> കോവിഡ് 19 നെ പ്രതിരോധിക്കാൻ ശാരീരിക അകലം പാലിച്ച് സാമൂഹിക ഐക്യം ശക്തിപ്പെടുത്തുക എന്ന സന്ദേശമുയർത്തി കിഴക്കൻ പേരാമ്പ്ര
നാട്ടുവർത്തമാനം ജനകീയ കൂട്ടായ്മ
ഓൺലൈൻ ഓണം സൗഹൃദ സദസും
കലാവിരുന്നും സംഘടിപ്പിച്ചു .

എസ്.അ നയ

സൗഹൃദസദസ് കേരളത്തിലെ സീനിയർ ജേർജലിസ്റ്റും കേരള പ്രണാമം ദിന
പത്രം കോർഡിനേറ്ററുമായ
സന്തോഷ് വേങ്ങേരി ഉദ്ഘാടനം ചെയ്തു .പ്രതിരോധ മരുന്ന് വിപണിയിലെത്തുന്നതുവരെ മാസ്ക്
ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കൃത്യമായ സാമൂഹിക അകലം പാലിച്ചും കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ജാഗ്രത ഉറപ്പു വരുത്തണമെന്ന് അദ്ദേഹം നിർ
ദേശിച്ചു .നാട്ടുവാർത്ത അഡ്മിൻ 
സി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .

വി.പി.അശ്വിനി

കലാവിരുന്ന് പ്രശസ്ത കവിയും സംസ്കാരിക പ്രവർത്തകനുമായ വർഗ്ഗീസാന്റണി മുപ്ലിയം ഉദ്ഘാടനം ചെയ്തു .
മേഖലയിലെ മുതിർന്ന പൗരനും ജീവകാരുണ്യ പ്രവർത്തകനുമായ നാരായണൻ അടിയോടി മാസ്റ്റർ മുഖ്യ സന്ദേശം നൽകി .എം കുഞ്ഞിമൊയ്തീൻ മസ്റ്റർ പ്രഭാഷണം നടത്തി .വിവിധ സംഘടനാ പ്രതിനിധികളായ കൂത്താളി ഇബ്രാഹിം, രവീന്ദ്രൻ കേളോത്ത്, എം പി പ്രകാശ്,പ വിജയൻ പട്ടാണിപ്പാറ ,ഇബ്രാഹിം പാലാട്ടക്കര, സൂപ്പി കോവുപുറത്ത്, വി പി രവീന്ദ്രൻ,ടി അസീസ്, എ റഷീദ്, ടി വിജയകുമാർ, റഷീദ് കീരിക്കണ്ടി,കെ ടി റീജ തുടങ്ങിയവർ ആശംസ നേർന്നു. കെ കെ സാദിക്ക്, വി പി അശ്വിനി, അനയ എസ് ,റിമാസ്
അബ്ദുൾ അസീസ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
റഷീദ്നിടൂളി സ്വാഗതവും
ഇബ്രാഹിം കല്ലാച്ചീമ്മൽ നന്ദി പറഞ്ഞു .ഫോട്ടോ: എസ് അനയ,
 വി പി അശ്വനി , എന്നിവർ
സിംഗിൾഡാൻസ്  അവതരിപ്പിക്കുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു