എടച്ചേരിയിൽ അന്തേവാസികൾക്ക് കൊവിഡ്: പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

വടകര >> എടച്ചേരി തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുളള പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

ജില്ലാ കലക്ടർ സാംബശിവ റാവു സ്ഥാപനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണമുള്ളവരേയും കൂടുതൽ ചികിത്സ ആവശ്യമുള്ളവരേയും ആശുപത്രികളിലേക്ക് മാറ്റും. മറ്റുള്ളവർക്ക് മെഡിക്കൽ സംഘം ഇതേ സ്ഥാപനത്തിൽ വച്ച് ചികിത്സ നൽകും . ഇതിനായുള്ള ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. രോഗമില്ലാത്തവരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീനും കലക്ടറോടൊപ്പമുണ്ടായിരുന്നു.

അഗതി മന്ദിരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് ഉൾപ്പെടെ ഇന്ന് (വ്യാഴം) ടെസ്റ്റ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു