കാസർക്കോട് >> പി.എസ്.സി പരീക്ഷകള്‍ക്ക് കാസറഗോഡ് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ മത്സര സജ്ജരാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉന്നതി എന്ന പേരില്‍ നടക്കുന്ന സൗജന്യ പരിശീലന പരിപാടി കോവിഡ് . 19 പശ്ചാത്തലത്തിൽ ഓൺലൈനായി മാറ്റുന്നു.
നിലവിൽ ഉന്നതിയിൽ രജിസ്റ്റർ ചെയ്ത് പരിശീലനം നേടി വരുന്നവരാണ് ഓൺലൈൻ പരിശീലനത്തിലേക്ക് മാറുക. ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ നടക്കും.
പരിശീലനാർത്ഥികൾ
താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
- പരിശീലനം പൂർണ്ണമായും ഓൺലൈനായാണ് നടക്കുക.
- എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 12 മണി വരെയാണ് പരിശീലനം.
- ടെലിഗ്രാം എന്ന മെസ്സേജിംഗ് ആപ്പ് ഉപയോഗിച്ചാണ് പരിശീലനം നടത്തുക.
- വീഡിയോ, ഓഡി യോ, പി ഡി എഫ് പ്രസൻ്റേഷൻ മുതലായ രീതികളാണ് അധ്യയനത്തിന് ഉപയോഗിക്കുക.
മാതൃകാ പരീക്ഷകൾ നടത്താൻ google forms ഉപയോഗിക്കും. അതിനാൽ എല്ലാവരും Telegram ആപ്പ് download ചെയ്ത് install ചെയ്യണം. ഉന്നതി telegram ഗ്രൂപ്പിൽ ചേരുന്നതിനുള്ള Link ഈ ഗ്രൂപ്പിൽ തന്നെ അയച്ചു തരുന്നതാണന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
