ഉത്തര കേരളത്തിൽ വീണ്ടും കനത്ത മഴ

കോഴിക്കോട് >> കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ ഉത്തരകേരളത്തിൽ കനത്തമഴ. ഇന്നലെ ഞായറാഴ്ച വൈകീട്ടോടെ പലയിടങ്ങളിലും മഴ തുടങ്ങി. ഇന്ന് തിങ്കളാഴ്ച രാവിലെ തന്നെ മഴ കനത്തു.

താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുകൾ രൂപം കൊണ്ട്. ഇരുണ്ട് മൂടിയ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. മഴയുടെ ഉപഗ്രഹ ചിത്രം അനുസരിച്ച് രണ്ട് ദിവസം കൂടി മഴ ലഭിക്കുമെന്ന് കരുതുന്നു.

ഓണം കഴിഞ്ഞ് കൊവിഡ് ഇളവുകൾ വന്നു തുടങ്ങിയതോടെ വിപണികൾ സജീവമായി വരികയാണ്. ഇന്നു മുതൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതു വരെ തുറക്കാമെന്ന് അറിയിപ്പ് വന്നു. രാവിലെ ആരംഭിച്ച മഴ മൂലം നഗരത്തിലേയ്ക്ക് ജനങ്ങൾ എത്തുന്നത് കുറയുന്നത് മൂലം വ്യാപാര മേഖലയിൽ സജീവത കുറയും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു